എഡിറ്റര്‍
എഡിറ്റര്‍
ലോകത്തെ ക്രിക്കറ്റ് താരങ്ങളില്‍ സമ്പന്നന്‍ ധോണി
എഡിറ്റര്‍
Wednesday 1st August 2012 10:07am

വാഷിംങ്ടണ്‍: ലോകത്തെ ഏറ്റവും സമ്പന്നരായ ക്രിക്കറ്റ് താരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണി ഒന്നാം സ്ഥാനത്ത്. അമേരിക്കന്‍ ബിസിനസ് മാഗസിനായ ഫോബ്‌സ് ആണ് ഈ വിവരം പുറത്തുവിട്ടത്. 2.56 കോടി ഡോളര്‍(150 കോടിയോളം രൂപ) ആണ് ധോണിയുടെ സമ്പത്ത്.

Ads By Google

ആദ്യ പത്തു പേരുടെ പട്ടികയില്‍ ഇന്ത്യന്‍ ടീമിലെ ആറു താരങ്ങളാണ് ഇടംപിടിച്ചിരിക്കുന്നത്. അതില്‍ രണ്ടാമനായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും ഉണ്ട്  1.86 കോടി ഡോളറിന്റെ സമ്പത്താണ് സച്ചിന് ഉളളത്.

ഇന്ത്യന്‍ താരം ഗൗതം ഗംഭീറാണ് മൂന്നാം സ്ഥാനത്ത്. 73 ലക്ഷം അമേരിക്കന്‍ ഡോളറാണ് ഗംഭീറിന്റെ സമ്പാദ്യം. വിരാട് കോഹ്‌ലി(71 ലക്ഷം ഡോളര്‍), വീരേന്ദര്‍ സെവാഗ്(69 ലക്ഷം ഡോളര്‍) എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍ ഉള്ളത്.

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങളായ ഷെയ്ന്‍ വാട്‌സന്‍(59 ലക്ഷം ഡോളര്‍), മൈക്കിള്‍ ക്ലാര്‍ക്ക്(49 ലക്ഷം ഡോളര്‍), ബ്രെറ്റ് ലീ(48 ലക്ഷം ഡോളര്‍), റിക്കി പോണ്ടിങ്(41 ലക്ഷം ഡോളര്‍) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ ഇടംപിടിച്ചിരിക്കുന്നത്. പട്ടികയില്‍ പത്താമനായി യൂസഫ് പത്താന്‍ 37 ലക്ഷം ഡോളറിന്റെ സമ്പാദ്യവുമായി ഇടംനേടി.

ധോണിയുടെ വരുമാനത്തില്‍ 2.3 കോടി ഡോളറും പരസ്യത്തില്‍ നിന്നും വാണിജ്യരംഗത്തു നിന്നും ലഭിക്കുന്നതാണ്. അദ്ദേഹം വെറും 35 ലക്ഷം ഡോളറാണ് ക്രിക്കറ്റില്‍ നിന്നുനേടുന്നത്. പരസ്യ രംഗത്തുനിന്ന്‌ ഇത്രയും വലിയ തുക സമ്പാദിക്കുന്ന ക്രിക്കറ്റ് താരമെന്ന റെക്കോഡുകൂടി ധോണിയ്ക്കുണ്ട്.

രണ്ടാം സ്ഥാനത്തുള്ള സച്ചിന്‍ 1.68 കോടി ഡോളറും കണ്ടത്തുന്നത് പരസ്യ, വാണിജ്യരംഗത്തു നിന്നുമാണെന്നും കണക്കുകളില്‍ പറയുന്നു.

Advertisement