ഡെറാഡൂണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയുടെ ബാച്ചിലര്‍ ഇന്നിംഗ്‌സിന് ഇന്ന് തിരശ്ശീല വീഴും.ധോണിയുടേയും ബാല്യകാലസഖി സാക്ഷി സിംഗ് റാവത്തിന്റെയും വിവാഹം ഇന്ന് രാത്രി നടന്നേക്കുമെന്ന് സൂചന. മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെടാതിരിക്കാനായി രഹസ്യമായാണ് ചടങ്ങുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ധോണിയുടെയും സാക്ഷിയുടേയും അടുത്ത ബന്ധുക്കളും ഉറ്റസുഹൃത്തുക്കളും മാത്രമായിരിക്കും ചടങ്ങില്‍ പങ്കെടുക്കുക. ഇന്ത്യന്‍ താരങ്ങളായ ഹര്‍ഭജന്‍ സിംഗും ആശിഷ് നെഹ്‌റയും ചടങ്ങില്‍ പങ്കെടുക്കുമെന്നും സൂചനയുണ്ട്. ഒക്ടോബറില്‍ ആസ്‌ട്രേലിയക്കെതിരേയുള്ള പരമ്പരക്ക് ശേഷമായിരിക്കും ധോണിയുടെ വിവാഹമെന്ന് കഴിഞ്ഞദിവസം നടന്ന വിവാഹനിശ്ച്ചയത്തിനുശേഷം ധോണിയുടെ ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നു.