എഡിറ്റര്‍
എഡിറ്റര്‍
സച്ചിന്റെ പേര് തെറ്റിച്ചെഴുതിയ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനെതിരെ ധോണി രംഗത്ത്
എഡിറ്റര്‍
Tuesday 5th November 2013 5:42pm

sachin-1

കൊല്‍ക്കത്ത: തന്റെ 199-ാം ടെസ്റ്റിന് വേണ്ടി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ നടത്തുന്ന അത്യുത്സാഹ പ്രകടനങ്ങളില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആഹ്ലാദിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതിന്റെ കൂടെയാണ് വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയ്ക്ക് മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനെ ശകാരിച്ചത്.

പത്രസമ്മേളനം തുടങ്ങുന്നതിന് മുമ്പ് തന്നെ ധോണി വിമര്‍ശനമുന്നയിച്ചിരുന്നു. പ്രചരണത്തിന് വേണ്ടി സ്ഥാപിച്ച കൂറ്റന്‍ ബില്‍ബോര്‍ഡില്‍ സച്ചിന്റെ പേര് സ്‌പെല്ലിങ് തെറ്റിച്ചെഴുതി എന്നതായിരുന്നു കാരണം.

‘സ്റ്റേഡിയത്തിനുള്ളില്‍ സച്ചിന്റെ പേര് തെറ്റിച്ചെഴുതിയതാരാണ്? ഇത് വളരെ വലിയ തെറ്റാണ്.’ Sachin എന്നതിന് പകരം Sachine എന്നാണ് എഴുതിയിരിക്കുന്നത്.

199-ാം ടെസ്റ്റിന് ആശംസകള്‍ നേര്‍ന്ന് കൊണ്ട് ജോഗന്‍ ചൗധരി വരച്ച സച്ചിന്റെ ചിത്രത്തിലാണ് ഈ തെറ്റുള്ളത്. തിങ്കളാഴ്ച ഈഡന്‍ ഗാര്‍ഡന്‍സില്‍ എത്തിച്ചേര്‍ന്ന സച്ചിനെ സ്വീകരിക്കാനായി വര്‍ണ്ണക്കടലാസുകള്‍ പൊട്ടിച്ചതും അദ്ദേഹത്തെ നീരസപ്പെടുത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇപ്പോള്‍ അദ്ദേഹത്തിന്റെ ശ്രദ്ധ ക്രിക്കറ്റില്‍ മാത്രമാണ്. സച്ചിന്റെ ഒരു മെഴുകു പ്രതിമ അവിടെ ഒരുക്കിയിരുന്നു. സച്ചിന്റെ ചിത്രവും 199 എന്ന അക്കവുമുള്ള ടീഷര്‍ട്ടണിഞ്ഞ 80 സ്‌കൂള്‍ കുട്ടികളുമാണ് ടീംബസില്‍ വന്നിറങ്ങിയ സച്ചിനെ സ്വീകരിച്ചത്.

എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന് ബംഗാള്‍ അസോസിയേഷന്‍ പ്രതികരിച്ചു.

Advertisement