എഡിറ്റര്‍
എഡിറ്റര്‍
ഐ.പി.എല്ലിലും നായകനായി ധോണിയില്ല; പകരക്കാരനായി സ്മിത്ത്
എഡിറ്റര്‍
Sunday 19th February 2017 3:06pm

പൂനെ: ഇന്ത്യന്‍ ടീമിന്റെ ഏകദിന-ട്വന്റി-20 നായക സ്ഥാനത്തുനിന്നും ധോണി രാജി വച്ചപ്പോള്‍ ആരാധകരുടെ ഏക ആശ്വാസം ഐ.പി.എല്ലില്‍ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്‌സിന്റെ അമരത്ത് അദ്ദേഹമുണ്ടാകുമല്ലോ എന്നായിരുന്നു. എന്നാല്‍ ധോണിയുടെ ആരാധകരെ കൂടുതല്‍ വിഷമത്തിലാക്കുന്നതാണ് ഈ വാര്‍ത്ത. ഐ.പി.എല്ലിന്റെ പുതിയ സീസണില്‍ ടീമിന്റെ അമരത്ത് ധോണിയുണ്ടാകില്ല.

പ്രമുഖ സ്‌പോര്‍ട്‌സ് വെബ് സൈറ്റായ വിസ്ഡണ്‍ ഇന്ത്യയാണ് ടീമംഗങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത നല്‍കിയിരിക്കുന്നത്. ധോണിയെ നായകസ്ഥാനത്തു നിന്നും പുറത്താക്കിയതാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളെ ടീം മാനേജ്‌മെന്റ് തള്ളിക്കളയുന്നുണ്ട്.

ധോണി നായകസ്ഥാനത്തുനിന്നും സ്വയം ഒഴിയുകയായിരുന്നു എന്നാണ് അറിയാന്‍ കഴിയുന്നത്. ധോണിയ്ക്ക് പകരക്കാരനാകുന്നത് ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്താണ്. 54 മത്സരങ്ങളില്‍ നിന്നും 1231 റണ്‍സ് സമ്പാദിച്ചിട്ടുള്ള സ്മിത്ത് കഴിഞ്ഞ വര്‍ഷവും പൂനെയുടെ താരമായിരുന്നു.


Also Read: ആ ചിരി മായ്ച്ചവര്‍ക്ക് ഒരു കോടതിയിലും ഒരു മനസ്സിലും മാപ്പില്ല; നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അനൂപ് മേനോന്‍


കഴിഞ്ഞ സീസണില്‍ പൂനെ മോശം പ്രകടനമാണ് പുറത്തെടുത്തത്. 14 മത്സരത്തില്‍ ഒമ്പതിലും തോറ്റ് അവസാനക്കാരായാണ് പൂനെ സീസണ്‍ അവസാനിപ്പിച്ചത്.

Advertisement