ബാംഗ്ലൂര്‍: പ്രവീണ്‍ കുമാര്‍ പരിക്കേറ്റ് പുറത്തായത് ടീം ഇന്ത്യക്ക് തിരിച്ചടിയാണെന്ന് ക്യാപ്റ്റന്‍ ധോണി. പ്രവീണിന്റെ പുറത്താകല്‍ ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹത്തെ ടീം മിസ് ചെയ്യുമെന്നും ധോണി പറഞ്ഞു.

എന്നാല്‍ പരിക്കിനെ തടയാനാകില്ലെന്നും പ്രവീണ്‍ എത്രയും പെട്ടെന്ന് ഫിറ്റ്‌നസ് വീണ്ടെടുക്കട്ടെയെന്നും ധോണി ആശംസിച്ചു. സച്ചിന്‍,സെവാഗ്,ഗംഭീര്‍ എന്നിവര്‍ പരിക്കില്‍ നിന്നും മോചിതരായിട്ടുണ്ടെന്നും ലോകകപ്പില്‍ കളിക്കുമെന്നും ധോണി പറഞ്ഞു.