നാഗ്പൂര്‍: ആശിഷ് നെഹ്‌റയെ അവസാന ഓവറെറിയാന്‍ ഏല്‍പ്പിച്ച നടപടി തെറ്റിപ്പോയെന്ന് ക്യാപറ്റന്‍ ധോണിയുടെ കുറ്റസമ്മതം. ദക്ഷിണാഫ്രക്കയ്‌ക്കെതിരായ ആവേശകരമായ മല്‍സരത്തില്‍ അവസാന ഓവറില്‍ 13 റണ്‍സ് വഴങ്ങിയ നെഹ്‌റ ദക്ഷിണാഫ്രിക്കയ്ക്ക് ജയം സമ്മാനിച്ചിരുന്നു.

ഹര്‍ഭജന്‍ സിംഗിന് ഒരോവര്‍ കൂടി ബാക്കിയിരിക്കേയാണ് ധോണി നെഹ്‌റയെ പന്തേല്‍പ്പിച്ചത്. എന്നാല്‍ ഫൈനല്‍ ഓവര്‍ സീമറെക്കൊണ്ട് എറിയിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇത് തെറ്റായിത്തീര്‍ന്നുവെന്ന് ധോണി പിന്നീട് സമ്മതിച്ചു.

മധ്യനിരയെ ശക്തമായി വമര്‍ശിക്കാനും ധോണി മറന്നില്ല. ടീമിന്റെ സാഹചര്യമനുസരിച്ചാണ് കളിക്കേണ്ടതെന്നും ആരാധകരെ ആവേശത്തിലാക്കാന്‍ ശ്രമിച്ചാല്‍ വിക്കറ്റ് നഷ്ടമാകുമെന്നും ധോണി പറഞ്ഞു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മല്‍സരത്തില്‍ ഇന്ത്യന്‍ മധ്യനിര ഏറെ പഴികേട്ടിരുന്നു. ഇന്ത്യയുടെ അവസാന ഒമ്പതു വിക്കറ്റുകള്‍ വെറും 29 റണ്‍സിന് കടപുഴകുകയായിരുന്നു.