എഡിറ്റര്‍
എഡിറ്റര്‍
ധോണി നേപ്പാള്‍ ക്രിക്കറ്റ് അംബാസിഡര്‍
എഡിറ്റര്‍
Sunday 17th June 2012 1:14pm

കാഠ്മണ്ഡു: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയെ നേപ്പാള്‍ ക്രിക്കറ്റ് അംബസഡറായി നിയമിച്ചു. കാഠ്മണ്ഡുവില്‍ നടന്ന ചടങ്ങിലാണ് ധോണി നേപ്പാള്‍ ക്രിക്കറ്റിന്റെ അംബാസഡറായത്. ടൂറിസം, വ്യോമയാന മന്ത്രി പോസ്ത ബഹാതൂര്‍ ബൊഗാട്ടിയാണ് നേപ്പാള്‍ ക്രിക്കറ്റിന്റെ പുരോഗതിയ്ക്കായി ധോണിയെ അംബാസഡറായി നിയമിച്ച കാര്യം പ്രഖ്യാപിച്ചത്.

ധോണിയുടെ നിയമനം നേപ്പാള്‍ ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്കും ഉപകാരപ്പെടുമെന്ന് മന്ത്രി പറഞ്ഞു. നേപ്പാളിലെ ഇന്ത്യന്‍ സ്ഥാനപതി ജയന്താ പ്രസാദും ചടങ്ങില്‍ പങ്കെടുത്തു.

രണ്ട് ദിവസത്തെ നേപ്പാള്‍ സന്ദര്‍ശനത്തിലാണ് ധോണിയിപ്പോള്‍. ഭാര്യ സാക്ഷിയും താരത്തിനൊപ്പമുണ്ട്.

നേരത്തെ നേപ്പാളിലെ ത്രുഭുവന്‍ യൂണിവേഴ്‌സിറ്റിയിലുള്ള കൃതിപൂര്‍ ക്രിക്കറ്റ് സ്റ്റേഡിയം ധോണി സന്ദര്‍ശിച്ചിരുന്നു. നാളെ പശുപതിനാഥ് ക്ഷേത്രം സന്ദര്‍ശിച്ച് ധോണി നേപ്പാളില്‍ നിന്ന് മടങ്ങും.

Advertisement