Categories

ധോണി സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ബ്രാന്‍ഡ് അംബാസിഡര്‍

dhonisingle

ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയെ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലിന്റെ പുതിയ ബ്രാന്‍ഡ് അംബാസിഡറായി തിരഞ്ഞെടുത്തു.

ഇന്ത്യയിലെ സ്‌പോര്‍ട് കവറേജില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നതിന്റെ ഭാഗമായി 20000 കോടി രൂപ മുതല്‍ മുടക്കാനും മാധ്യമ ഭീമന്‍ റൂപര്‍ട്ട് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള കമ്പനി തീരുമാനിച്ചിട്ടുണ്ട്.

സ്റ്റാര്‍ സ്‌പോര്‍ട്്‌സെന്ന പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റി സ്വീകരിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഇ.എസ്.പി.എന്നുമായി നിലനിന്നിരുന്ന 16 വര്‍ഷത്തെ സംയുക്ത സംരഭക്ത്വം അവസാനിപ്പിക്കുന്നതിന്റെ ഭാഗമാണിത്.

ഇ.എസ്.പി.എന്‍- സ്റ്റാര്‍ സ്‌പോര്‍ട്‌സിന് കീഴിലുള്ള ആറ് ചാനലുകള്‍ ഇനി മുതല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിന് കീഴിലാവും. ഇതിന്റെ ഭാഗമായി ഇ.എസ്.പി.എന്‍ ചാനല്‍ ഇനി മുതല്‍ സ്റ്റാര്‍ സ്‌പോര്‍ട് 4 എന്നാവും അറിയപ്പെടുക.

ഇ.എസ്.പി.എന്‍ എച്ച്.ഡി സ്റ്റാര്‍ സ്‌പോര്‍ട്‌സ് എച്ച്.ഡി 2 എന്നും സ്റ്റാര്‍ ക്രിക്കറ്റ് സ്റ്റാര്‍ സ്‌പോര്‍ട്‌സ ത്രി എന്നും പുനര്‍ നാമകരണം ചെയ്തിട്ടുണ്ട്.

Tagged with: |