എഡിറ്റര്‍
എഡിറ്റര്‍
മത്സരശേഷം ഗ്യാലറിയിലെത്തിയ ധോണി ആ സുഹൃത്തിനെ കണ്ട് അമ്പരന്നു, പിന്നെ ഓടി അരികിലെത്തി കെട്ടിപ്പിടിച്ചു; വിജയ് ഹസാരെ ട്രോഫി മത്സരത്തിനിടെ നാടകീയ സംഭവങ്ങള്‍
എഡിറ്റര്‍
Monday 27th February 2017 6:19pm

കൊല്‍ക്കത്ത: വിജയ് ഹസാരെ ട്രോഫിയില്‍ ആടി തകര്‍ക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണി. ഝാര്‍ഖണ്ഡിനായി പുറത്താകെ 127 റണ്‍സ് അടിച്ചുകൂട്ടിയ ധോണി ടൂര്‍ണമെന്റിലെ ടീമിന്റെ ആദ്യ വിജയത്തിന്റേയും ശില്‍പ്പിയായി മാറി.


Also Read: നടിക്കെതിരായ ആക്രമണം; ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് അവകാശപ്പെടുന്ന ഫെയ്‌സ്ബുക്ക് പേജ് തടയണമെന്ന് ആവശ്യപ്പെട്ട് സുനിതാ കൃഷ്ണന്‍ സുപ്രീം കോടതിയില്‍


ഇരട്ടി മധുരത്തിന്റേതായിരുന്നു ധോണിയ്ക്ക് കഴിഞ്ഞ ദിവസത്തെ കളി. മത്സരത്തിന് ശേഷം തന്റെ കളി കാണാനായി എത്തിയ പഴയ സുഹൃത്തുകളെ അപ്രതീക്ഷിതമായി കണ്ടു മുട്ടിയ ധോണി രാത്രി അവര്‍ക്കൊപ്പമായിരുന്നു ചിലവിട്ടത്. ധോണി ബാറ്റു തട്ടി നടന്നതും ടിക്കറ്റ് കളക്ടറായി ജോലി ചെയ്തതുമായ ഖാരഗ്പൂരില്‍ നിന്നും ഈഡന്‍ ഗാര്‍ഡനിലെത്തിലെത്തിയത് ധോണിയുടെ പതിനൊന്ന് സുഹൃത്തുക്കളായിരുന്നു.

ഖാരഗ്പൂര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനായ പ്രതീപ് സര്‍ക്കാര്‍, മുന്‍ രഞ്ജി സഹതാരം സത്യപ്രകാശ് കൃഷ്ണ, റോബിന്‍ കുമാര്‍, ആനന്ദ്, തോമസ് തുടങ്ങിയവരാണ് തങ്ങളുടെ പ്രിയ സുഹൃത്തിനെ കാണാനായെത്തിയത്. പഴയ ടിക്കറ്റ് കളക്ടറില്‍ നിന്നും വളര്‍ന്ന് ലോകോത്തര താരമായെങ്കിലും ഇന്നും സൗഹൃദങ്ങള്‍ കാത്തു സൂക്ഷിക്കാന്‍ ധോണിയ്ക്ക് സാധിച്ചിട്ടുണ്ട്. മുമ്പും പലപ്പോഴും സുഹൃത്തുകള്‍ ധോണിയെ തേടി എത്തിയിട്ടുണ്ട്.

കൂട്ടുകാരെ കാണാനായി ഗ്യാലറിയിലേക്ക് എത്തിയ ധോണി അവിടെ ഒരാളെ കണ്ട് അമ്പരന്നു. ഖരഗ്പൂരില്‍ ചായക്കട നടത്തുന്ന സുഹൃത്ത് തോമസിനെ. തോമസുമായി വളരെ അടുത്ത ബന്ധമാണ് ധോണിക്കുണ്ടായിരുന്നത്. തോമസിനെ കണ്ടയുടനെ എല്ലാം മറന്ന് ധോണി കെട്ടിപ്പിടിച്ചു കൊണ്ട് ‘ ഇന്ന് നിനക്ക് ഞാനൊരു സ്‌പെഷ്യല്‍ ഡിന്നര്‍ തരും ‘ എന്ന് പറഞ്ഞ് തോമസിനേടം മറ്റു കൂട്ടുകാരേയും കൂട്ടി ഡ്രസിംഗ് റൂമിലേക്ക് പോവുകയായിരുന്നു.

ഖാരഗ് പൂരിലെ തോമസിന്റെ ചായക്കടയിലെത്തി ധോണി നിത്യവും ചായക്കുടിക്കാറ് പതിവായിരുന്നു. മാഹിയ്ക്കായി പ്രത്യേകം തയ്യാറാക്കിയ പാലും തോമസ് മാറ്റിവയ്ക്കാറുണ്ടായിരുന്നു. ഇന്നത്തെ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം തന്റെ കടയുടെ പേര് ധോണി ടീ സ്റ്റാള്‍ എന്ന് പേരിടും എന്നാണ് തോമസ് പറയുന്നത്.

കാണാനെത്തിയ സുഹൃത്തുകള്‍ക്കിടയില്‍ സത്യപ്രകാശുമായി ധോണിയ്ക്ക് പ്രത്യേകമായൊരു ബന്ധമുണ്ടായിരുന്നു. ഖാരഗ് പൂര്‍ റെയില്‍വെയില്‍ ധോണിയ്ക്ക് ജോലി ലഭിക്കാന്‍ സഹായിച്ചതും തുടക്ക കാലത്ത് കളിയിലും പുറത്തുമെല്ലാം മാഹിയ്ക്ക് മാര്‍ഗ്ഗദര്‍ശിയായിരുന്നതുമെല്ലാം സത്യയായിരുന്നു.

വളരെ പരിമിതമായ സാഹചര്യമായിരുന്നു തങ്ങളുടേതെന്നും അവിടെ നിന്നും ഇന്ത്യ ടീമിന്റെ നായകത്വത്തിലേക്ക് ധോണിയെത്തിയത് കഠിനാധ്വാനവും കഴിവും കൊണ്ടാണെന്ന് സത്യ പറയുന്നു.

മത്സരശേഷം സുഹൃത്തുക്കളെ ഡ്രസിംഗ് റൂമിലേക്ക് സ്വീകരിച്ച ധോണി പിന്നീട, താമസിക്കുന്ന ഹോട്ടലിലെത്തിച്ച് സ്‌പെഷ്യല്‍ ഡിന്നറും നല്‍കിയാണ് അവരെ യാത്രയാക്കിയത്. ഉയരങ്ങളില്‍ എത്തിയിട്ടും പിന്നിട്ട വഴികളെ മറക്കാത്തയാളാണ് ധോണിയെന്ന് തെളിയിക്കുന്നതായിരുന്നു ഇത്.

Advertisement