മുംബൈ: കോടികള്‍ കൊത്തിപ്പറക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ നവവരന്‍ മഹേന്ദ്രസിംഗ് ധോണി. പരസ്യക്കമ്പനിയുമായുള്ള കരാറില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെപ്പോലും പിന്നിലാക്കിയാണ് ധോണിയുടെ കുതിപ്പ്. 200 കോടിയുടെ പുതിയ കരാറുണ്ടാക്കിയാണ് ധോണി എല്ലാവരെയും അമ്പരിപ്പിച്ചിരിക്കുന്നത്.

‘റിതി’ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് ഗ്രൂപ്പുമായാണ് ധോണി പുതിയ കരാറുണ്ടാക്കിയിരിക്കുന്നത്. പുതി.യ കരാറുനുസരിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയുടെ സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍, ടീ-ഷര്‍ട്ടുകള്‍. ബാറ്റ്, സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് ചടങ്ങുകള്‍ എന്നിവയിലെല്ലാം ഇനി പുതിയ കമ്പനിയുടെ ലോഗോ ഉണ്ടായിരിക്കും. മൂന്നുവര്‍ഷം മുമ്പ് ‘ഐകോണിക്‌സ്’ ഗ്രൂപ്പുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഒപ്പുവച്ച 180 കോടി രൂപയുടെ കരാറാണ് ധോണി തകര്‍ത്തിരിക്കുന്നത്.