എഡിറ്റര്‍
എഡിറ്റര്‍
ധോണി രാജ്യസഭയിലേക്ക്?
എഡിറ്റര്‍
Wednesday 18th April 2012 3:28pm

പാറ്റ്‌ന: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയെ രാജ്യസഭയിലേയ്ക്ക് നാമനിര്‍ദേശം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ജാര്‍ഖണ്ഡിലെ പ്രതിപക്ഷ പാര്‍ട്ടിയായ ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച(ജെ.വി.എം) ആണ് ധോണിയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്.

ജാര്‍ഖണ്ഡില്‍ രണ്ടു രാജ്യസഭാ സീറ്റുകളിലാണ് ഒഴിവുള്ളത്. ഇതില്‍ ഒരു സീറ്റിലേക്ക് തിങ്കളാഴ്ച ധോണിയുടെ പേര് നിര്‍ദേശിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇതിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് മെയ് 3ന് നടക്കാനിരിക്കുകയാണ്.

ഈ സീറ്റുകളിലേയ്ക്കായി മാര്‍ച്ച് 30ന് തിരഞ്ഞെടുപ്പ് നടത്തിയിരുന്നു. എന്നാല്‍ ക്രമക്കേടുകള്‍ ഉണ്ടെന്ന് കണ്ടെത്തിയതോടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് റദ്ദാക്കി. മെയ് 3ന് വീണ്ടും തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിക്കുകയും ചെയ്തു.

ഇന്ത്യക്ക് ലോകകപ്പ് നേടിത്തന്ന ക്യാപ്റ്റനെ എന്തുകൊണ്ട് രാജ്യസഭയിലേയ്ക്ക് അയച്ചു കൂടാ എന്നാണ് ജെ.വി.എം വൈസ് പ്രസിഡന്റും മുന്‍ മന്ത്രിയുമായ സമരേഷ് സിങ് ചോദിക്കുന്നത്. ‘ധോണി റാഞ്ചിയുടെ പുത്രനാണ്. അദ്ദേഹത്തിനെ എന്തുകൊണ്ട് രാജ്യസഭയിലേക്കെടുത്തുകൂടാ. ജാര്‍ഖണ്ഡ് ഡി.ജി.പിയും സത്യസന്ധമായ ഓഫീസറുമായ നെയാസ് അഹമ്മദാണ് യോജിച്ച മറ്റൊരു സ്ഥാനാര്‍ത്ഥി’  സമരേഷ് സിങ് പറഞ്ഞു.

Advertisement