എഡിറ്റര്‍
എഡിറ്റര്‍
ധോണിയെ കാത്ത് റാഞ്ചി
എഡിറ്റര്‍
Friday 18th January 2013 7:43am

റാഞ്ചി: കൊച്ചി ഏകദിനം വിജയിച്ചതിന്റെ ആത്മവിശ്വാസത്തില്‍ മൂന്നാം ഏകദിനത്തിനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. നാളെ ഇംഗ്‌ളണ്ടിനെതിരെ മത്സരിക്കുമ്പോള്‍ മികച്ച ഫോമിലാണ് ഇന്ത്യന്‍ ടീം.

രാജ്‌കോട്ട് ഏകദിനത്തില്‍ 326 കൂറ്റന്‍ സ്‌കോര്‍ നേടിയ ഇംഗ്‌ളണ്ടിന്റെ അവസ്ഥയും മറിച്ചല്ല. റാഞ്ചിക്കാരന്‍ മഹേന്ദ്രസിങ് ധോണിയുടെ ജന്മനാട്ടില്‍ ആദ്യ അന്താരാഷ്ട്രാ മത്സരം നടക്കുന്നു എന്നതാണ് നാളത്തെ കളിയുടെ പ്രത്യേകത.

Ads By Google

നാളെത്തെ കളിയില്‍ ഇന്ത്യ ജയിക്കുകയാണെങ്കില്‍ പരമ്പരയില്‍ ഇന്ത്യക്ക് മേല്‍ കൈ നേടാം. ധൂര്‍വയില്‍ പുതുതായി നിര്‍മ്മിച്ച ജെഎഎസ്എ  സ്്‌റ്റേഡിയത്തിലാണ് മ്തസരം.

റാഞ്ചിയില്‍ രാജ്യാന്തര സ്‌റ്റേഡിയത്തിനു അംഗീകാരം ലഭിച്ചപ്പോള്‍ റാഞ്ചിയെ ലോകം അംഗീകരിച്ചതായി ധോണി സന്തോഷം പങ്കിട്ടു. ഈയടുത്ത കാലത്തു നടന്ന മത്സരങ്ങളിലെല്ലാം ധോണി മിന്നുന്ന പ്രകടനമാണ് കാഴ്ച വെച്ചത്.

വിക്കറ്റുകള്‍ ഓരോന്ന് പിഴുതെറിയുമ്പോള്‍ ആത്മവിശ്വാസം കൈവിടാതെ മുന്നില്‍ നിന്ന് നയിച്ചു. മധ്യനിര ബാറ്റ്‌സ്മാന്‍മാരായ സുരേഷ് റെയ്‌ന, രവീന്ദ്രജഡേജ എന്നിവരും ടീം ഇന്ത്യക്ക് വലിയ മുതല്‍കൂട്ട് നല്‍കുന്നു.

Advertisement