Categories

Headlines

ഇന്ത്യന്‍ ക്യാപ്റ്റന്റെ വാര്‍ഷിക വരുമാനത്തില്‍ വന്‍ മുന്നേറ്റം

dhoni2

ന്യൂയോര്‍ക്ക്: ഇന്ത്യയുടെ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ മഹേന്ദ്രസിങ് ധോണിക്ക് ഫോര്‍ബ്‌സ് പട്ടികയില്‍ മികച്ച നേട്ടം.

ലോകത്ത് ഏറ്റവും കൂടുതല്‍ വരുമാനമുളള    കളിക്കാരുടെ  ഇടയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ പതിനാറാം സ്ഥാനത്താണ്.

സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഫോബ്‌സ് പട്ടികയില്‍ ഇടം പിടിച്ച മറ്റൊരു ഇന്ത്യന്‍ താരം.

Ads By Google

നേരത്തെ ഫോബ്‌സ് മാഗസിന്‍ പുറത്ത് വിട്ട പട്ടികയില്‍ ധോണിക്ക് മുപ്പത്തിയെന്നാം സ്ഥാനമായിരുന്നു ലഭിച്ചിരുന്നത്. ഇന്ത്യന്‍ ക്യാപ്റ്റന്റെ കഴിഞ്ഞ വര്‍ഷത്തെ വരുമാനം 31.5 ദശലക്ഷം യു.എസ് ഡോളറാണ്.
ഏകദേശം 180 കോടി രൂപ. വരുമാനത്തില്‍ ഉണ്ടായ വര്‍ദ്ധനവാണ് ഫോബ്‌സ് പട്ടികയില്‍ മികച്ച നേട്ടമുണ്ടാക്കാന്‍ ധോണിക്ക് സഹായകമായത്.

78.1 ദശലക്ഷം, (ഏകദേശം 444 കോടി രൂപ) യു.എസ് ഡോളര്‍ വരുമാനമുളള ഗോള്‍ഫ് താരം ടൈഗര്‍ വുഡ്‌സ് ആണ് ഫോബ്‌സ് പട്ടികയില്‍ ഒന്നാമത്.

പട്ടികയില്‍ മുപ്പത്തിയൊന്നാം സ്ഥാനത്തുളള ഇന്ത്യയുടെ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ വരുമാനം 22 ദശലക്ഷം യു.എസ് ഡോളറാണ്, ഏകദേശം 125 കോടി രൂപ.

വിവിധ കായികതാരങ്ങളായ  ഫെര്‍ണാണ്ടൊ അലോന്‍സൊ, ലൂയിസ് ഹാമില്‍ട്ടണ്‍, നൊവാക് ജൊകൊവിക്, റാഫേല്‍ നദാല്‍, ഉസൈന്‍ ബോള്‍ട്ട്,  മരിയ ഷറപ്പോവ, സെറീന വില്യംസ് എന്നിവര്‍ വരുമാനത്തിന്റെ കാര്യത്തില്‍ ധോണിക്ക് എത്രയോ പിന്നിലാണ്.

Tagged with: |


താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ