ഇന്ത്യ-ഓസിസ് ടെസ്റ്റ് സീരീസ് പടിവാതിക്കല്‍ എത്തിനില്‍ക്കേ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയെക്കുറിച്ച് പറയുകയാണ് ഓസിസ് പേസര്‍ ഗ്ലെന്‍ മഗ്രാത്ത്.

Ads By Google

Subscribe Us:

ഇന്ത്യന്‍ ക്യാപ്റ്റന്റെ പ്രതിഭയെ അംഗീകരിക്കാതിരിക്കാന്‍ കഴിയില്ലെന്നാണ് എം.ആര്‍.എഫ് പേസ് ഫൗണ്ടേഷന്റെ പുതിയ ഡയരക്ടര്‍ കൂടിയാണ് മഗ്രാത്ത് പറയുന്നത്.

വളരെ കരുത്തുള്ള നായകനാണ് ധോണി. അതുകൊണ്ട് തന്നെ അദ്ദേഹത്തിനെ വളരെ ബഹുമാനത്തോടെ നോക്കുന്നവരാണ് മറ്റു രാജ്യക്കാര്‍.

എത്ര സമ്മര്‍ദ്ദമുണ്ടെങ്കിലും അതിനിടയില്‍ നിന്ന് കൊണ്ട് ടീമിനെ വിജയിപ്പിക്കാനുള്ള കരുത്ത് ധോണിയുടെ അത്ര മറ്റൊരാള്‍ക്ക് ഉണ്ടോയെന്ന് എനിക്ക് തോന്നുന്നില്ല. മഗ്രാത്ത് പറഞ്ഞു.

ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ഏകദിന ക്രിക്കറ്റില്‍ നിന്നും വിടപറയാന്‍ തീരുമാനിച്ച സമയം ശരിയാണ്. അദ്ദേഹത്തിന്റെ തീരുമാനത്തിനൊപ്പമാണ് എല്ലാവരും.

ഏകദിനത്തില്‍ നിന്നും പിരിഞ്ഞെങ്കിലും സച്ചിന്‍ എന്ന ഇതിഹാസത്തെ ഗ്രൗണ്ടില്‍ ഇനിയും കാണാമെന്ന ആശ്വാസം എല്ലാവര്‍ക്കുമുണ്ടെന്നും മഗ്രാത്ത് പറയുന്നു.

ഇന്ത്യ-ഓസിസ് ടെസ്റ്റ് ഓസ്‌ട്രേലിയയെ സംബന്ധിച്ച നിര്‍ണായകമാണെന്നും മത്സരത്തില്‍ ആര് മുന്നേറുമെന്ന് പ്രവചിക്കാനാവില്ലെന്നും മഗ്രാത്ത് പറയുന്നു.