Categories

ഗംഭീറിനും ധോനിക്കും ക്രിക്കറ്റിലെ ഓസ്‌കാര്‍

dhoni-gautamജൊഹന്നാസ്ബര്‍ഗ്: ഐ.സി.സിയുടെ 2009ലെ മികച്ച ടെസ്റ്റ്, ഏകദിന താരങ്ങള്‍ ഇന്ത്യക്കാര്‍. ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ മികച്ച ടെസ്റ്റ് താരമായപ്പോള്‍ നായകന്‍ എം.എസ്. ധോനി മികച്ച ഏകദിന താരമായി. ക്രിക്കറ്റിലെ ഓസ്‌കാര്‍ എന്നറിയപ്പെടുന്നതാണ് ഈ ബഹുമതി. ഇത് രണ്ടാം വര്‍ഷമാണ് ധോനി പദവി നിലനിര്‍ത്തുന്നത്. ഐ.സി.സി.യുടെ ഏകദിന, ടെസ്റ്റ് ടീമുകളുടെ നായകനായും ധോനിയെയാണ് തിരഞ്ഞെടുത്തത്. വെസ്റ്റിന്‍ഡീസ് മുന്‍നായകന്‍ ക്ലൈവ് ലോയ്ഡ് ചെയര്‍മാനായ പാനലാണ് അവാര്‍ഡ് ജേതാക്കളെയും ടീമിനെയും തിരഞ്ഞെടുത്തത്.

ധോനി നയിക്കുന്ന ഐ.സി.സി. ഏകദിന ടീമില്‍ വീരേന്ദ്ര സേവാഗും യുവരാജ്‌സിങ്ങും ടെസ്റ്റ് ടീമില്‍ ഗംഭീറും സച്ചിന്‍ തെണ്ടുല്‍ക്കറും ഇടംനേടി. ഇന്ത്യയുടെ ഓപ്പണര്‍ ഗൗതം ഗംഭീറാണ് മികച്ച ടെസ്റ്റ് താരം. മികച്ച ട്വന്റി 20 താരമായി ശ്രീലങ്കയുടെ തിലകരതെ്‌ന ദില്‍ഷനും ഐ.സി.സി ക്രിക്കറ്റര്‍ ഓഫ് ദ് ഇയര്‍ ആയി ഓസീസ് ഫാസ്റ്റ്‌ബോളര്‍ മിച്ചല്‍ ജോണ്‍സണും തിരഞ്ഞെടുക്കപ്പെട്ടു.

ഓള്‍റൗണ്ട് മികവിനുള്ള ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ഓസ്‌ട്രേലിയയുടെ മിച്ചല്‍ ജോണ്‍സനാണ്. ശ്രീലങ്കയുടെ തിലകരത്‌നെ ദില്‍ഷനാണ് മികച്ച ട്വന്റി 20 താരം. മികച്ച ഭാവി വാഗ്ദാനമായി ഓസ്‌ട്രേലിയന്‍ പേസ് ബൗളര്‍ പീറ്റര്‍ സിഡിലിനെ തിരഞ്ഞെടുത്തു. സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡിന് ന്യൂസീലന്‍ഡ് ടീം അര്‍ഹമായി. അസോസിയേറ്റ് രാജ്യങ്ങളിലെ മികച്ച താരമായി അയര്‍ലന്‍ഡ് താരം വില്യം പോട്ടര്‍ഫീല്‍ഡിനെ തിരഞ്ഞെടുത്തു. അലിംദാറാണ് കഴിഞ്ഞ വര്‍ഷത്തെ മികച്ച അമ്പയര്‍. ഇംഗ്ലണ്ടിന്റെ ക്ലെയര്‍ ടെയ്‌ലറാണ് മികച്ച വനിതാ ക്രിക്കറ്റര്‍. ധോനിയുടെ അഭാവത്തില്‍ ഗംഭീറാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത് .

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.