ഹൈദരാബാദ്: അണ്ടര്‍ 19 ടീമിന്റെ പ്രകടത്തില്‍ താന്‍ അത്ഭുതപ്പെട്ടെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി. ന്യൂസിലന്റിനെതിരെയുള്ള ആദ്യ ടെസ്റ്റ് വിജയത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Ads By Google

സ്വന്തം ടീം ന്യൂസിലന്റിനെ തോല്‍പ്പിച്ച മത്സരത്തില്‍ ടീമംഗങ്ങളെ അഭിനന്ദിക്കുന്നതിന് മുന്‍പ് തന്നെ ധോണി സംസാരിച്ച് തുടങ്ങിയത് അണ്ടര്‍ 19 ടീമിനെ കുറിച്ചായിരുന്നു. ഫെനലില്‍ സെഞ്ച്വറിയുമായി ടീമിന് നെടുന്തൂണായി നിന്ന ക്യാപ്റ്റന്‍ ഉന്മുക്ത് ചന്ദിന്റെ പ്രകടനം എടുത്തു പറയുകയും ചെയ്തു.

‘ആദ്യം തന്നെ അണ്ടര്‍ 19 ടീമിന് അഭിനന്ദനങ്ങള്‍. ഉന്മുക്ത് നന്നായി ബാറ്റു ചെയ്തു.ഏറെ മികവുറ്റ പ്രകടനമാണ് ഓരോ താരങ്ങളും കാഴ്ചവെച്ചത്, പ്രകടനത്തില്‍ ഞാനുള്‍പ്പെടെയുള്ള കളിക്കാര്‍ സന്തോഷവാനാണ്.

ഇന്ത്യയ്ക്കായി കിരീടം നേടിത്തരാന്‍ ഞങ്ങളുടെ സഹോദരങ്ങള്‍ക്ക് കഴിഞ്ഞിരിക്കുന്നു. അവര്‍ എല്ലാവരും അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. മികച്ച പ്രകടനം നടത്തി ഇനിയും ഇന്ത്യന്‍ ക്രിക്കറ്റിന്റെ പേര് ഉയര്‍ത്താന്‍ കഴിയട്ടെ’ – ധോണി പറഞ്ഞു.

ന്യൂസീലന്‍ഡിനെ രണ്ട് തവണ പുറത്താക്കുക എന്ന കടുത്ത ജോലിയാണ് തന്റെ ടീം പൂര്‍ത്തിയാക്കിയതെന്ന് ടെസ്റ്റ് ടീമിനെ അഭിനന്ദിച്ചുകൊണ്ട് ധോണി പറഞ്ഞു.