നാഗ്പൂര്‍: ഓസ്‌ട്രേലിയക്കെതിരായ നാഗ്പൂര്‍ ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് സെഞ്ച്വറി. 98 പന്തില്‍ ധോണി 112 റണ്‍സ് നേടി പുറത്താകാതെ നില്‍ക്കുകയാണ്. 47 ഓവര്‍ പിന്നിട്ടപ്പോള്‍ ഇന്ത്യ നാലിന് 335 എന്ന നിലയിലാണ്. ധോണിക്കൊപ്പം സുരേഷ് റെയ്‌നയാണ് ഇപ്പോള്‍ ക്രീസിലുള്ളത്.