എഡിറ്റര്‍
എഡിറ്റര്‍
300 പേരെ പുറത്താക്കുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായി ധോണി
എഡിറ്റര്‍
Sunday 19th January 2014 1:21pm

dhoni

നേപ്പിയര്‍: ഏകദിന മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പേരെ പുറത്താക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി ഇതിഹാസങ്ങളുടെ പട്ടികയില്‍ കയറി.

ന്യൂസിലാന്റിന്റെ റോസ് ടെയിലര്‍ നിക്കിനെ ക്യാച്ചിലൂടെ പുറത്താക്കിയാണ് ധോണി പട്ടികയില്‍ ഇടം നേടിയത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറും ലോകത്തിലെ നാലാമത്തെ കളിക്കാരനുമാണ് മഹേന്ദ്രസിങ് ധോണി.

ഇതുവരെ ഏകദിനത്തില്‍ 300 പേരെയാണ് ധോണി ക്യാച്ചിലൂടെയും സ്റ്റംപിങ്ങിലൂടെയും പുറത്താക്കിയത്. ഇതില്‍ 221 ക്യാച്ചുകളും 79 സ്റ്റംപിങ്ങുമുള്‍പ്പെടും.

ഓസ്‌ട്രേലിയയുടെ ആദം ഗില്‍ക്രിസ്റ്റ് (472), ശ്രീലങ്കയുടെ കുമാര്‍ സങ്കക്കാര (443), സൗത്ത് ആഫ്രിക്കയുടെ മാര്‍ക്ക് ബൗച്ചര്‍ (425) എന്നിവരാണ് ധോണിക്ക് മുമ്പ് ഈ നേട്ടം കൈവരിച്ചവര്‍. ഇവരില്‍ കുമാര്‍ സങ്കക്കാര മാത്രമാണ് നിലവില്‍ കളിക്കുന്നത്്.

ന്യൂസിലാന്റിനെതിരെയുളള അഞ്ച് ഏകദിനങ്ങളില്‍ ആദ്യത്തെ മത്സരമാണ് നേപ്പിയറില്‍ നടക്കുന്നത്. മുപ്പത്തിയേഴാം ഓവറില്‍ മുഹമ്മദ് ഷമിയെറിഞ്ഞ പന്ത് റോസ് ടെയിലര്‍ നിക്ക് പുറത്തേക്ക് പായിക്കാന്‍ ശ്രമിക്കവെ ബാറ്റില്‍ തട്ടി ധോണിയുടെ കൈകളിലെത്തുകയായിരുന്നു.

ന്യൂസിലാന്റിനെതിരെ കൂടുതല്‍ ക്യാച്ചെടുക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റനെന്ന മുഹമ്മദ് അസ്ഹറുദ്ദീന്റെ റെക്കോര്‍ഡും ഇതോടെ ധോണി മറികടന്നു. ന്യൂസിലാന്റിനെതിരെ പത്താമത്തെ ക്യാച്ചാണ് റോസ് ടെയിലര്‍ നിക്കിനെ പുറത്താക്കിയതിലൂടെ ധോണി നേടിയത്.

Advertisement