ചെന്നൈ: സ്വന്തം ടീമംഗങ്ങളെയല്ല എതിരാളികളെയാണ് ആക്രോശത്തിലൂടെ വിരട്ടേണ്ടതെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി ശ്രീശാന്തിനെ ഉപദേശിച്ചു. ശ്രീശാന്തിന്റെ ‘സ്വഭാവ’ ത്തെക്കുറിച്ച് സംസാരിക്കവേയാണ് ധോണി ഇക്കാര്യം പ്രകടമാക്കിയത്.

എതിര്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കു നേരെയാണ് ശൗര്യം കാണിക്കേണ്ടത്. എന്നാല്‍ എല്ലാറ്റിനും ഒരു പരിധിയുണ്ട്. ആ പരിധി കഴിഞ്ഞാല്‍ ശ്രീശാന്തിനെ ശാസിക്കേണ്ടിവരും. താനും ശ്രീശാന്തുമായി യാതൊരു പ്രശ്‌നവുമില്ലെന്നും ധോണി വ്യക്തമാക്കി.

നേരത്തേ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ശ്രീശാന്തിന് ധോണിയുടെ ശാസന ലഭിച്ചിരുന്നു. ഇനിയും പെരുമാറ്റദൂഷ്യം തുടര്‍ന്നാല്‍ കനത്ത ഭവിഷ്യത്തുണ്ടാകുമെന്നും മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ ലോകകപ്പില്‍ ആസ്‌ട്രേലിയ്‌കെതിരായ സന്നാഹ മല്‍സരത്തിലും ശ്രീ തന്റെ നിയന്ത്രണം കൈവിട്ടിരുന്നു.