പാലാ: ബ്ലു ഡാര്‍ട്ട് അഖിലേന്ത്യാതലത്തില്‍ നടത്തിയ ‘ദി സ്റ്റാര്‍ ഓഫ് ദ ക്വാര്‍ട്ടര്‍’ മത്സരത്തില്‍ രണ്ടാംസ്ഥാനം ഡി.എച്ച്. എല്‍. പാല കരസ്ഥമാക്കി. മത്സരത്തില്‍ രണ്ടാംസ്ഥാനം നേടിയ പാലാ ഓഫീസിനുള്ള സര്‍ട്ടിഫിക്കേറ്റ് മന്ത്രി കെ.എം. മാണി സമ്മാനിച്ചു. കൊറിയര്‍ കാര്‍ഗോ രംഗത്തെ പ്രമുഖരായ ബ്ലൂഡാര്‍ട്ട്  ഡി.എച്ച്. എല്‍. കമ്പനിയുടെ പാലായിലെ പുതിയ ഓഫീസിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു.

Ads By Google

Subscribe Us:

ഇന്ത്യയിലെ 33,705 സ്ഥലങ്ങളില്‍ സര്‍വ്വീസ് നടത്തുന്ന ബ്ലൂഡാര്‍ട്ട് ഡി.എച്ച്.എല്‍. ലോകത്തിലെ 220 രാജ്യങ്ങളിലും പ്രദേശങ്ങളിലും സേവനം വാഗ്ദാനം ചെയ്യുന്നു. കുറഞ്ഞ സമയത്തിനുള്ളില്‍ കൃത്യതയോടെയുള്ള സേവനമാണ് കമ്പനി നല്‍കുന്നതെന്നും അധികൃതര്‍ അറിയിച്ചു. മൊബൈല്‍ ട്രാക്കിംഗ്, ഇന്റര്‍നെറ്റ് ട്രാക്കിംഗ് തുടങ്ങിയ സേവനങ്ങളും ഉപഭോക്താക്കള്‍ക്ക് നല്‍കിവരുന്നു.

കൊട്ടാരമറ്റം പുതുമന ആര്‍ക്കേഡിലാണ് നവീകരിച്ച ഷോറൂം ഇനി പ്രവര്‍ത്തിക്കുക. ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജ്, മുന്‍സിപ്പല്‍ ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍, മുന്‍ എം.പി. വക്കച്ചന്‍ മറ്റത്തില്‍ മുന്‍ എം.എല്‍.എ. വി.ജെ. ജോസഫ്, ഉഴവൂര്‍ വിജയന്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സാബു എബ്രഹാം, ഔസേപ്പച്ചന്‍ തകിടിയേല്‍, ബ്ലു ഡാര്‍ട്ട് കൊച്ചി മാനേജര്‍ ആര്‍. മധുസൂദനന്‍നായര്‍, ടോണി തോട്ടം, ബൈജു കൊല്ലംപറമ്പില്‍, എബി. ജെ. ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.