എഡിറ്റര്‍
എഡിറ്റര്‍
‘ജീവനില്‍ പേടിയുള്ള ഒരുത്തനും എന്റെ മുന്‍പിലേക്ക് കയറി വരണ്ട എന്ന താക്കീത്”; ദിലീപിന്റെ പുതിയ ചിത്രം രാമലീലയുടെ ടീസര്‍ പുറത്തിറങ്ങി
എഡിറ്റര്‍
Wednesday 28th June 2017 9:12pm

 

ദിലീപിനെ നായകനാക്കി നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം രാമലീലയുടെ ടീസര്‍ പുറത്തിറങ്ങി. ‘ജോര്‍ജ്ജേട്ടന്‍സ് പൂര’ത്തിനുശേഷം ദിലീപ് നായകനായെത്തുന്ന ചിത്രം പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്.


Also read ‘ഇവന്‍ എന്താ സുപ്പര്‍ ഹീറോയോ’?; തലക്ക് നേരെ വന്ന പന്ത് കാണുക പോലും ചെയ്യാതെ ഞൊടിയിടയില്‍ കൈപിടിയില്‍ ഒതുക്കി കുക്ക്; കണ്ണ് തള്ളി ആരാധകര്‍

മലയാളത്തില്‍ ആദ്യമായി നൂറ് കോടി ക്ലബില്‍ ഇടം നേടിയ പുലിമുരുകന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രമാണ് രാമലീല. ചിത്രത്തില്‍ രാമനുണ്ണി എന്ന രാഷ്ട്രിയ പ്രവര്‍ത്തകന്റെ വേഷത്തിലാണ് ദിലീപെത്തുന്നത്.

പൊളിറ്റിക്കല്‍ ഡ്രാമ ശ്രേണിയില്‍പ്പെടുന്ന ചിത്രത്തില്‍ പ്രയാഗ മാര്‍ട്ടിന്‍, വിജയ രാഘവന്‍, സിദ്ധിഖ്, ശ്രീനിവാസന്‍, രാധിക ശരത് കുമാര്‍ എന്നിവരാണ് മറ്റഭിനേതാക്കാള്‍. സച്ചിയുടേതാണ് ചിത്രത്തിന്റെ തിരക്കഥ. ഗോപി സുന്ദറാണ് സംഗീതം സംവിധാനം.

ഏപ്രില്‍ 19 പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും, മേക്കിംഗ് വീഡിയോയും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നേരത്തെ ലയണ്‍ എന്ന ജോഷി ചിത്രത്തിലും ദിലീപ് രാഷ്ടീയക്കാരനായി എത്തിയിരുന്നു.


Dont miss പ്രകടനപത്രികയിലെ ഒരു വാഗ്ദാനം കൂടി നടപ്പാക്കി പിണറായി സര്‍ക്കാര്‍; വനിതാ ശിശുവികസന വകുപ്പ് രൂപീകരിക്കാന്‍ മന്ത്രിസഭാ തീരുമാനം

നേരത്തെ കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങള്‍ ദിലീപിനെയും രാമലീലയേയും ലക്ഷ്യം വെച്ചാണെന്ന് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളക്പാടം കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. രാമലീലയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചതിനു ശേഷം കുതന്ത്രങ്ങള്‍ മെനയുന്നവര്‍ വീണ്ടും സജീവമായതെന്നതിനാല്‍ ഇക്കാര്യം ഉറപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ ആലുവ പൊലീസ് ക്ലബ്ബില്‍ വച്ച് പൊലീസ് ചോദ്യം ചെയ്ത് വരുന്നതിനിടെയാണ് ചിത്രത്തിന്റെ ട്രെയിലറും പുറത്തിറങ്ങിയിരിക്കുന്നത്.

Advertisement