എഡിറ്റര്‍
എഡിറ്റര്‍
പ്രസവരംഗവുമായി മേളയുടെ മനംകവര്‍ന്ന് ദായ് വേംബ്
എഡിറ്റര്‍
Tuesday 27th November 2012 3:24pm

പനാജി: മലയാളത്തില്‍ പ്രസവരംഗത്തിന്റെ ഷൂട്ടിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ചൂട് പിടിക്കുന്ന സമയത്ത് യഥാര്‍ഥ പ്രസവത്തിന്റെ ദൃശ്യങ്ങളുമായി ദായ് വേംബ് എന്ന ഫിലിപ്പീന്‍ ചിത്രം ഗോവന്‍ മേളയില്‍ കാണികളെ പിടിച്ചിരുത്തി.

Ads By Google

സിനിമയില്‍ ആദ്യവും അവസാനവുമായി കാണിച്ച രണ്ട് പ്രസവ രംഗങ്ങളും നേരിട്ട് ചിത്രീകരിച്ചവയായിരുന്നു. കേരളത്തില്‍ ശ്വേതാമേനോന്റെ പ്രസവരംഗം ചിത്രീകരിച്ചതുമായി ബന്ധപ്പെട്ട് വിവാദമായ ബ്ലസിയുടെ കളിമണ്ണ് റിലീസ് ആകും മുമ്പേ ബ്രില്ലന്റി മെന്‍ോസ എന്ന വിഖ്യാത സംവിധായകന്‍ ചിത്രീകരിച്ച ദായ് വോംബ് കണ്ണില്‍ നനവ് പടര്‍ത്തി.

ഫിലിപ്പീന്‍സിലെ തടാക തീരത്തെ താമസക്കാരിയായ ഷലീഹ എന്ന പരമ്പരാഗത വയറ്റാട്ടി സ്വന്തം വന്ധ്യതയുടെ വേദന ഒഴുക്കിവിടുന്ന കണ്ണീരിന്റെ മുകളില്‍ പിടിച്ച് കടന്ന് പോകുന്നതാണ് സിനിമയുടെ കഥ.

സ്വന്തം ഉദരത്തില്‍ മാതൃത്വത്തിന്റെ നടക്കാത്ത നോവും പേറി നടക്കുന്ന ഷലീഹ ഒടുവില്‍ തന്റെ എല്ലാ സമ്പാദ്യവും കെട്ടിയൊരുക്കി ഭര്‍ത്താവിനെ മറ്റൊരു വിവാഹത്തിനായി പ്രേരിപ്പിക്കുന്നു. സ്വന്തം കുഞ്ഞിനെപ്പോലെ ഭര്‍ത്താവിന്റെ ഒരു കുഞ്ഞിനെ ലഭിക്കാന്‍ ഷലീഹയുടെ കണ്ണീര് പൊതിഞ്ഞ ശ്രമങ്ങളിലൂടെ കടന്ന് പോകുന്നതാണ് ദായ് വോംബ്.

തുടക്കവും ഒടുക്കവും നടുക്കുന്ന പ്രസവ രംഗങ്ങള്‍ നേരില്‍ കാണിച്ചാണ് സിനിമ പ്രേക്ഷകരെ അദ്ഭുതപ്പെടുത്തിയത്. ഷലീഹ എന്ന സ്‌നേഹ സമ്പന്നയായ വയറ്റാട്ടിയെ അവതരിപ്പിച്ചതിലൂടെ നോറ ഔനാര്‍ എന്ന നടിയാണ് ഇന്നലെ മേളയിലെ താരമായത്.

Advertisement