Categories

ധര്‍­മ്മ­പു­രി ബ­സ്­ ക­ത്തിക്കല്‍: പ്ര­തി­ക­ളു­ടെ വ­ധ­ശി­ക്ഷ ശ­രിവച്ചു

ന്യൂ­ദല്‍ഹി:ത­മി­ഴ്‌­നാ­ട്ടി­ലെ ധര്‍­മ­പു­രി­യില്‍ കാര്‍ഷി­ക സര്‍­വ്വ­ക­ലാ­ശാ­ലാ വി­ദ്യാര്‍­ത്ഥിക­ളെ തീ­വച്ചു­കൊ­ല­പ്പെ­ടുത്തി­യ കേ­സില്‍ പ്ര­തി­ക­ളു­ടെ വ­ധ­ശി­ക്ഷ സു­പ്രീം­കോട­തി ശ­രി­വച്ചു. എ ഐ എ ഡി എം കെ പ്ര­വര്‍­ത്ത­കരാ­യ നെ­ടും­ചേ­ഴിയന്‍, ര­വീ­ന്ദ്രന്‍, സി മു­നി­യ­പ്പ എ­ന്നി­വ­രുടെ വ­ധ­ശി­ക്ഷ­യാ­ണ് ശ­രി­വ­ച്ചത്. രാ­ഷ്ട്രീ­യ­ലാ­ഭ­ത്തി­നാ­യി വി­ദ്യാര്‍­ത്ഥിക­ളെ കൊ­ല­പ്പെ­ടു­ത്തി­യ­ത് സാ­മൂ­ഹ്യ­മ­ന­സ്സാ­ക്ഷി­ക്ക് അം­ഗീ­ക­രി­ക്കാ­നാ­വി­ല്ലെന്നും സു­പ്രീം­കോട­തി നി­രീ­ക്ഷി­ച്ചു.

2000 ഫെ­ബ്രു­വ­രി­യി­ലാ­ണ് സംഭ­വം ന­ട­ന്നത്. കൊ­ടൈ­ക്ക­നാല്‍ പ്ല­സന്റ് സ്‌­റ്റേ ഹോ­ട്ടല്‍ കേ­സില്‍ എ ഐ എ ഡി എം കെ നേ­താവ് ജ­യ­ല­ളി­ത­യ­ക്കെ­തി­രേ കോട­തി വി­ധി പു­റ­പ്പെ­ടു­വി­ച്ചി­രുന്നു. ഇ­തില്‍ പ്ര­തി­ഷേ­ധി­ച്ച് പാര്‍­ട്ടി പ്ര­വര്‍­ത്ത­കര്‍ ത­മി­ഴ്‌­നാ­ട് കാര്‍ഷി­ക സര്‍­വ്വ­ക­ലാശാ­ല വി­ദ്യാര്‍­ത്ഥി­കള്‍ സ­ഞ്ച­രി­ച്ചി­രു­ന്ന ബ­സ് അ­ഗ്നി­ക്കി­ര­യാ­ക്കു­ക­യാ­യി­രുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.