തെന്നിന്ത്യന്‍ താര റാണി നയന്‍താരയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ക്ലൈമാക്‌സിലെത്തിയിരിക്കുകയാണ്. നടന്‍ പ്രഭുദേവയുമായുള്ള പ്രണയവും, പ്രഭുവിന്റെ വിവാഹമോചനവും, ഒടുക്കം വിവാഹത്തിനായി നയന്‍സിന്റെ മതം മാറ്റവുമെല്ലാം ഏറെ ചര്‍ച്ചയായി കഴിഞ്ഞു. ഇപ്പോഴിതാ തെന്നിന്ത്യന്‍ സിനിമാ ലോകത്തുനിന്നും മറ്റൊരു പ്രണയ വാര്‍ത്തകൂടി.

തലപ്പാവിലൂടെ സിനിമാ ലോകത്തെത്തിയ ധന്യമേരി വര്‍ഗീസാണ് പുതിയ കഥയിലെ നായിക. നായകനാകട്ടെ സംവിധായകന്‍ അനൂപ് അരവിന്ദും. ഇവര്‍ തമ്മിലുള്ള പ്രണയമാണ് മോളിവുഡില്‍ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം.

‘പ്രകൃതി’യുടെ സെറ്റില്‍വച്ചാണ് ധന്യയും അരവിന്ദും പരിചയപ്പെട്ടത്. ഈ പരിചയം വളര്‍ന്ന് പ്രണയം വരെയെത്തിയെന്നാണ് മോളിവുഡിലെ പാപ്പരാസികള്‍ പറയുന്നത്. വെറും ഗോസിപ്പ് എന്നതിലപ്പുറം ഇരുവരും അടുത്തുതന്നെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് കേള്‍ക്കുന്നത്.