എഡിറ്റര്‍
എഡിറ്റര്‍
വീണ്ടുമൊരു സൂപ്പ് സോങ്ങുമായി ധനുഷ്
എഡിറ്റര്‍
Monday 21st January 2013 12:00pm

കോളിവുഡിലും മോളിവുഡിലും ബോളിവുഡിലുമെല്ലാം തരംഗം സൃഷ്ടിച്ച പാട്ടായിരുന്ന ധനുഷിന്റെ കൊലവെറി സോങ്. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവരുവരെ ഈ സൂപ്പ് സോങ് ഏറെ ആസ്വദിച്ചിരുന്നു.

Ads By Google

എന്നാല്‍ വീണ്ടും ഒരു സൂപ്പ് സോങ്ങുമായി പ്രേക്ഷകര്‍ക്കിടയില്‍ തരംഗം സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് ധനുഷ്. ധനുഷിന്റെ സഹോദരനായ സെല്‍വരാഘവന്റെ ഇരണ്ടാന്‍ ഉലകം എന്ന ചിത്രത്തിലാണ് ധനുഷ് പാടുന്നത് എന്നാണ് അറിയുന്നത്. ആര്യയും അനുഷ്‌കയുമാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്.

ധനുഷിന്റെ പാട്ട് തികച്ചും ഒരു സൂപ്പ് സോങ് തന്നെയാണെന്നും സുഹൃത്തുക്കള്‍ ഒന്നിച്ചുപാടുന്ന പാട്ടാണെന്നും പ്രണയഗാനമല്ലെന്നും സംവിധായകന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

ഹാരിസ് ജയരാജ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് റിലീസിന് എത്തുന്നത്. ഹാരിസ് ജയരാജിന്റെ സംഗീതത്തില്‍ വരുന്ന ചിത്രം തന്റെ വലിയ സ്വപ്‌നങ്ങളില്‍ ഒന്നാണെന്ന് സംവിധായകന്‍ പറയുന്നു.

ഇരണ്ടാന്‍ ഉലകം എന്ന ചിത്രം ഒരു ഫണ്‍ പാക്കേജാണെന്നും സിനിമ വലിയൊരനുഭവം തന്നെയായിരുനനെന്നും സെല്‍വരാഘവന്‍ പറയുന്നു. വളരെ കുറഞ്ഞ സമയം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. എങ്കിലും പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ബാക്കിയുള്ളതിനാല്‍ തന്നെ കുറച്ചുമാസങ്ങള്‍ കൂടി കഴിഞ്ഞ് മാത്രമേ റിലീസിങ് ദിവസം തീരുമാനിക്കുകയുള്ളൂവെന്നും അദ്ദേഹം പറയുന്നു.

ചിത്രത്തിന്റെ ഓഡിയോ റിലീസ് അടുത്ത ആഴ്ചകളില്‍ തന്നെ പ്രതീക്ഷിക്കാമെന്നും ദിവസം തീരുമാനിക്കുന്നേയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

Advertisement