എഡിറ്റര്‍
എഡിറ്റര്‍
ധനുഷിന്റെ കാശി സന്ദര്‍ശനം
എഡിറ്റര്‍
Wednesday 13th June 2012 3:19pm

ധനുഷ് ഇപ്പോള്‍ കാശി സന്ദര്‍ശനത്തിലാണ്. ഭക്തി മൂത്തുള്ള സന്ദര്‍ശനമാണെന്നൊന്നും കരുതേണ്ട. തന്റെ പുതിയ സിനിമക്ക് വേണ്ടിയാണ് ധനുഷ് കാശി സന്ദര്‍ശിക്കുന്നത്.

ധനുഷ് അഭിനയിക്കുന്ന ബോളീവുഡ് സിനിമയായ രഞ്ജനയ്ക്ക് വേണ്ടിയാണ് ധനുഷ് കാശിയിലെ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ കയറിയിറങ്ങുന്നത്. സോനം കപൂറാണ് സിനിമയിലെ നായിക.

കാശിയിലെ ഒരു  ബ്രാഹ്മണ യുവാവായാണ് ധനുഷ് അഭിനയിക്കുന്നത്. കാശിയിലെ പ്രാദേശികമായ ഭാഷ പഠിക്കുന്നതിനാണ് ഹിന്ദി ഒട്ടും അറിയാത്ത ധനുഷ് ഇവിടെ എത്തിയിരിക്കുന്നത്‌ .

“ആടുകള”ത്തിലൂടെ രാജ്യത്തെ മികച്ച നടനുള്ള അവാര്‍ഡ് നേടിയ ധനുഷിന്റെ മറ്റൊരു മികച്ച വേഷമായിരിക്കും രഞ്ജനയിലേതെന്നു കരുതുന്നു.

Advertisement