എഡിറ്റര്‍
എഡിറ്റര്‍
ചോദ്യം പ്രകോപിപ്പിച്ചു: ചാനല്‍ അഭിമുഖത്തിനിടെ മൈക്ക് വലിച്ചെറിഞ്ഞ് നടന്‍ ധനുഷ് ഇറങ്ങിപ്പോയി
എഡിറ്റര്‍
Monday 24th July 2017 12:18pm

ചെന്നൈ: ചാനല്‍ അഭിമുഖത്തിനിടെ ദേഷ്യപ്പെട്ട് മൈക്ക് ഊരിയെറിഞ്ഞ് നടന്‍ ധനുഷ് ഇറങ്ങിപ്പോയി. ടിവി 9 ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു സംഭവം. താന്‍ ഇഷ്ടാപ്പെടാത്ത ചോദ്യം അവതാരികയില്‍ നിന്നും ഉണ്ടായതാണ് താരത്തെ പ്രകോപിപ്പിച്ചത്.

പുതിയ ചിത്രമായ വേലയില്ലാ പട്ടധാരിയുടെ പ്രമോഷന്‍ വര്‍ക്കുകള്‍ക്കിടെ ഹൈദരാബാദില്‍ എത്തിയപ്പോഴാണ് ധനുഷ് ടിവി 9 ചാനലിന് അഭിമുഖം നല്‍കിയത്.

അഭിമുഖത്തില്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കെ ഗായിക സുചിത്ര കാര്‍ത്തിക് പുറത്തുവിട്ട ചിത്രങ്ങളെ കുറിച്ചുളള ചോദ്യമെത്തിയപ്പോഴാണ് ധനുഷ് അസ്വസ്ഥനായത്.

സുചി ലീക്ക്സ് മൂലം കുടുംബജീവിതത്തില്‍ പ്രശ്നങ്ങളുണ്ടായില്ലേ എന്ന് അഭിമുഖം നടത്തിയ യുവതി ചോദിച്ചപ്പോഴായിരുന്നു ധനുഷ് ‘ദിസ് ഈസ് എ വെരി സ്റ്റുപ്പിഡ് ഇന്റര്‍വ്യു’ എന്ന് പറഞ്ഞ് ലേപല്‍ വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോയത്.

സുചി ലീക്ക്സ് എന്ന പേരില്‍ സുചിത്ര ട്വിറ്ററിലൂടെ നേരത്തെ തമിഴ് സിനിമാ താരങ്ങളായ ധനൂഷ്, ഹന്‍സിക, ആന്‍ഡ്രിയ, തൃഷ, അനിരുദ്ധ് എന്നിവരുടെ സ്വകാര്യചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇത് തമിഴ് സിനിമാലോകത്ത് തന്നെ വലിയ വിവാദമായിരുന്നു.

Advertisement