തന്റെ സഹോദരന്റെ സംവിധാനത്തില്‍ ചിത്രം നിര്‍മിക്കാനൊരുങ്ങുന്ന സന്തോഷത്തിലാണ് തമിഴ് സൂപ്പര്‍സ്റ്റാര്‍ ധനുഷ്.

Ads By Google

ഒരു വീട്ടില്‍ നിന്നും തന്നെ ഒരു ചിത്രത്തിന് കഥയും നിര്‍മാണവും ഒരുങ്ങുകയെന്ന വിവരം പ്രേക്ഷകരെ അറിയിക്കുന്നതില്‍ ഏറെ സന്തോഷവാനാണ് താന്‍ എന്നാണ് ധനുഷ് തന്റെ ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്.

തന്റെ സഹോദരന്‍ സെല്‍വരാഘവന്‍ സംവിധാനം നിര്‍വഹിച്ച ചിത്രത്തില്‍ നായകനാകുകയും , പിന്നീട് ഇദ്ദേഹത്തിന്റെ മറ്റൊരുചിത്രത്തില്‍ ധനുഷ് പാടുകയും ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായാണ് നിര്‍മാണത്തിനൊരുങ്ങുന്നത്.

ധനുഷ് നിര്‍മിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് സെല്‍വരാഘവന്റേതെന്ന് പ്രത്യേകതയുമുണ്ട്. അഭിനേതാക്കള്‍ ആരാണെന്നും ഉടന്‍ തീരുമാനിക്കുമെന്നും ട്വിറ്ററിലൂടെ ധനുഷ് അറിയിച്ചു.

അടുത്തിടെ ധനുഷ് നിര്‍മിച്ച 3 യും എതിര്‍ നീച്ചാല്‍ എന്നീ ചിത്രങ്ങള്‍ തിയറ്ററുകളിലെത്തിയിരുന്നു. സെല്‍വരാഘവന്‍ മുമ്പ് സംവിധാനം ചെയ്ത ”മയക്കം എന്നാ”  എന്ന പ്രണയ ചിത്രത്തില്‍ നായകനായിരുന്നു ധനുഷ്.

രണ്ടാം ഉലകം എന്ന തെലുങ്ക് ചിത്രത്തിന്റെ പണിപ്പുരയിലാണ് നിലവില്‍ സെല്‍വരാഘവന്‍. ധനുഷും തിരക്കില്‍ തന്നെയാണ് . ഇപ്പോള്‍ മാരിയന്‍, നെയ്യാണ്ടി എന്നീ ചിത്രങ്ങളുടെ ഷൂട്ടിംങ് ലൊക്കേഷനിലാണ് ധനുഷ്.