എഡിറ്റര്‍
എഡിറ്റര്‍
3 നഷ്ടമുണ്ടാക്കിയിട്ടില്ല, ആന്ധ്രവിതരണക്കാര്‍ക്ക് രജനികാന്ത് നഷ്ടപരിഹാരം നല്‍കിയിട്ടില്ല: ധനുഷ്
എഡിറ്റര്‍
Thursday 19th April 2012 11:15am

തിയ്യേറ്ററുകളിലെത്തുന്നതിന് മുമ്പ് തന്നെ ഏറെ വാര്‍ത്തയായ ചിത്രമാണ് ധനുഷ് നായകനായ 3. കൊലവെറി പാട്ടും രജനികാന്തിന്റെ മകളുടെ സംവിധാനവും കൊണ്ട് ചിത്രം ഏറെ ശ്രദ്ധനേടി. റിലീസായി ആഴ്ചകള്‍ കഴിഞ്ഞിട്ടും ചിത്രവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അവസാനിപ്പിക്കുന്നില്ല.

ആന്ധ്രയില്‍ 3യുടെ വിതരണക്കാര്‍ രജനികാന്തിനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞദിവസം വന്നിരുന്നു. ഇപ്പോള്‍ ഈ റിപ്പോര്‍ട്ടുകള്‍ക്കെതിരെ ധനുഷ് രംഗത്തെത്തിയിരിക്കുകയാണ്.

പ്രശസ്തനായ വ്യക്തിയുടെ മകളെ വിവാഹം കഴിച്ചുവെന്ന ഒറ്റക്കാരണം കൊണ്ട് തനിക്കെതിരെ കെട്ടിച്ചമച്ച കഥകളാണിതെന്നാണ് ധനുഷ് പറയുന്നത്.

‘ 3യ്ക്ക് ഒരു നഷ്ടവുമുണ്ടായിട്ടില്ല. അഥവാ നഷ്ടമുണ്ടായിട്ടുണ്ടെങ്കില്‍ നഷ്ടപരിഹാരം നല്‍കുന്നതായിരിക്കും. ദൈവം സഹായിച്ച് ഇന്ന് എനിക്ക് അതിനുള്ള കഴിവുണ്ട്. എന്റെ സാമ്പത്തിക ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ ഇപ്പോള്‍ എനിക്ക് കഴിയും’ ധനുഷ് വ്യക്തമാക്കി.

തെലുങ്കില്‍ 3 പ്രതീക്ഷിച്ചത്ര വിജയം നേടിയില്ലെന്നാണ് റിപ്പോര്‍ട്ട്. ആന്ധ്രയിലെ പ്രമുഖ വിതരണക്കാരനായ നട്ടി കുമാര്‍ ആറുകോടി രൂപയ്ക്കാണ് 3 വിതരണത്തിനെടുത്ത്. എന്നാല്‍ 1.70 കോടി രൂപ മാത്രമാണ് ആന്ധ്രയില്‍ നിന്ന് ചിത്രത്തിന് നേടാനായതെന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ 3 യുടെ ഹിന്ദി വേര്‍ഷന്‍ അടുത്തമാസം പുറത്തിറങ്ങും. ബോളിവുഡ് ചിത്രത്തില്‍ ശ്രുതി ഹാസനുണ്ട്. ബോളിവുഡിന് വേണ്ടി കമല്‍ഹാസന്റെ നിര്‍ദേശ പ്രകാരം ചില കാര്യങ്ങള്‍ എഡിറ്റ് ചെയ്തിട്ടുണ്ട്. രണ്ടാം പകുതിയിലാണ് ഈ മാറ്റങ്ങള്‍ കൂടുതലും വരുന്നത്.

 

Advertisement