എഡിറ്റര്‍
എഡിറ്റര്‍
ദമ്പതികളുടെ അവകാശവാദം; ധനുഷ് അമ്മയ്‌ക്കൊപ്പം കോടതിയില്‍ ഹാജരായി
എഡിറ്റര്‍
Tuesday 28th February 2017 2:48pm

ചെന്നൈ: മാതാപിതാക്കളാണെന്ന് അവകാശപ്പെട്ട് ദമ്പതികളുടെ പരാതിയില്‍ തമിഴ് നടന്‍ ധനുഷ് ഇന്ന് ഹൈക്കോടതിയില്‍ വീണ്ടും ഹാജരായി. അമ്മ വിജയലക്ഷ്മിക്കൊപ്പമാണ് താരം കോടതിയില്‍ എത്തിയത്. മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ചിനു മുന്നിലാണ് ധനുഷ് നേരിട്ട് ഹാജരായത്.

ദമ്പതികള്‍ ഹാജരാക്കിയ പത്താം ക്ലാസ് ടിസി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍ പ്രകാരം അവരുടെ കാണാതായ മകന്റെ താടിയില്‍ ഒരു കാക്കപ്പുള്ളിയും ഇടതു കൈയില്‍ ഒരു കലയുമുണ്ട്. ഇതു സംബന്ധിച്ച തെളിവെടുപ്പിനാണ് ധനുഷ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന് മുന്‍പില്‍ ഹാജരായിരിക്കുന്നത്.

മധുര ജില്ലയിലെ മേലൂരിനടുത്തു മാലംപട്ടയിലുള്ള കതിരേശന്‍- മീനാക്ഷി ദമ്പതികളാണു ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും കുട്ടിക്കാലത്ത് നാടുവിട്ടുപോയതാണെന്നും ചൂണ്ടിക്കാട്ടി കോടതിയിലെത്തിയത്.


Dont Miss ഇവളാണ് യഥാര്‍ത്ഥ സൂപ്പര്‍ സ്റ്റാര്‍; അക്രമത്തിനിരയായ നടിയെ അഭിനന്ദിച്ച് റിമ കല്ലിങ്കല്‍


ഇവരുടെ അവകാശവാദം വ്യാജമാണെന്നും കേസ് തള്ളണമെന്നും ആവശ്യപ്പെട്ട് ധനുഷ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിന്റെ വാദം കേള്‍ക്കുമ്പോഴാണ് കോടതി യഥാര്‍ഥ സ്‌കൂള്‍ രേഖകള്‍ തന്നെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടത്.

ദമ്പതികള്‍ ഹാജരാക്കിയ പത്താം ക്ലാസ് ടിസി സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയില്‍ പ്രകാരം അവരുടെ കാണാതായ മകന്റെ താടിയില്‍ ഒരു കാക്കപ്പുള്ളിയും ഇടതു കൈയില്‍ കൈയില്‍ ഒരു കലയുമുണ്ട്.

എന്നാല്‍ ധനുഷ് ഹാജരാക്കിയ സ്‌കൂള്‍ ടിസിയില്‍ തിരിച്ചറിയല്‍ അടയാളങ്ങള്‍ എഴുതേണ്ട കോളമില്ല. തുടര്‍ന്ന് കോടതി ധനുഷിനോട് യഥാര്‍ഥ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ദമ്പതികള്‍ അവകാശപ്പെടുന്ന അടയാളങ്ങള്‍ ധനുഷിന്റെ ശരീരത്തില്‍ ഉണ്ടോ എന്ന് പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെടുകയായിരുന്നു.

1985 നവംബര്‍ ഏഴിന് ജനിച്ച ധനുഷിന്റെ യഥാര്‍ഥ പേര് കാളികേശവന്‍ ആണെന്നും സ്‌കൂളില്‍ പഠിക്കുമ്പോള്‍ സിനിമാമോഹം തലയ്ക്കുപിടിച്ച് ചെന്നൈയിലേക്ക് പോവുകയായിരുന്നുവെന്നുമാണ് ദമ്പതികള്‍ വാദിച്ചത്.

ധനുഷിനെ സംവിധായകന്‍ കസ്തൂരി രാജ കൈക്കലാക്കുകയായിരുന്നു എന്നും ദമ്പതികളുടെ ആരോപണം. വയോധികരായ തങ്ങളുടെ ജീവിതച്ചെലവിനു മാസം 65,000 രൂപ വീതം ധനുഷ് നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കോടതിയില്‍ ധനുഷ് ഹാജരാക്കിയ ജനനസര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും ഇവര്‍ ആരോപിച്ചു.ധനുഷ് മകനാണെന്ന് തെളിയിക്കാനുള്ള കൂടുതല്‍ രേഖകള്‍ തെളിവായി ഹാജരാക്കാമെന്ന് കതിരേശന്‍ മേലൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചിട്ടുണ്ട്. ധനുഷ് കോടതിയില്‍ ഹാജരാക്കിയ ജനന സര്‍ട്ടിഫിക്കറ്റ് തെറ്റാണെന്നും മധുരയിലാണ് ധനുഷ് ജനിച്ചതെന്നും ഇവര്‍ ആരോപിക്കുന്നു.

Advertisement