ദേശീയ അവാര്‍ഡ് ജേതാവായ തമിഴിന്റെ യുവനടന്‍ ധനുഷ് നാല് വേഷങ്ങളിലെത്തുന്നു. സഹോദരന്‍ ശെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന ‘മയക്കം എന്ന’ എന്ന ചിത്രമാണ് ധനുഷിന് നാല് രൂപങ്ങളില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നത്.

16 മുതല്‍ 60 വയസുവരെയുള്ള കഥാപാത്രങ്ങളിലൂടെ വ്യത്യസ്തമായ നാല് വേഷങ്ങളാണ് ധനുഷ് കൈകാര്യം ചെയ്യുന്നത്. ജി.പി പ്രകാശ് സംഗീതം നല്‍കുന്ന ഗാനങ്ങളും മയക്കം എന്നയുടെ പ്രത്യേകതയായിരിക്കും. ഒരു തീം സോംങ് ഉള്‍പ്പെടെയുള്ള ആറ് ഗാനങ്ങളാണ് ചിത്രത്തിലുള്‍പ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ രിലീസിംഗ് സെപ്റ്റംബര്‍ 15ന് നടക്കും.

റിച്ചാ ഗംഗോപാദ്ധ്യായയാണ് ചിത്രത്തില്‍ ധനുഷിന്റെ നായിക. ശെല്‍വരാഘവന്റെ മുന്‍ സൂപ്പര്‍ ചിത്രങ്ങളായ കാതല്‍ കൊണ്ടേന്‍, 7ജി റെയില്‍ബോ കോളനി എന്നീ ചിത്രങ്ങളിലൂടെ നേട്ടുമുണ്ടാക്കിയ റിച്ചായുടെ ആദ്യതമിഴ് ചിത്രമാണിത്.

‘ആടുക്കള’ത്തിലൂടെ കഴിഞ്ഞവര്‍ഷം ദേശീയ അവാര്‍ഡ് നേടിയെടുത്ത ധനുഷ് പുതിയ ചിത്രത്തിലെ വേഷത്തിലൂടെയും ഇനിയും ഉയര്‍ച്ചകള്‍ നേടിയേക്കും. മയക്കം ധനുഷിന് മറ്റൊരു ദേശീയ അവാര്‍ഡ് നല്‍കുമെന്നാണ് കോളിവുഡിലെ ഇപ്പോഴത്തെ സംസാരം.

ഒക്ടോബറില്‍ മയക്കം എന്നയുടെ റിലീസ് നടത്താനാണ് തീരുമാനം.