കോളീവുഡ് നായകന്‍ ധനുഷിന് പാട്ട് പാടാന്‍ എട്ട് ലക്ഷം രൂപ പ്രതിഫലം. ഇരണ്ടാം ഉലകം എന്ന സിനിമയിലെ ഗാനം ആലപിക്കാനാണ്  ധനുഷിന് നിര്‍മ്മാതാവായ ഹാരിസ് ജയരാജ്  8 ലക്ഷം രൂപ നല്‍കിയത്.

Ads By Google

ധനുഷ് തന്നെ ആ ഗാനം ആലപിക്കണമെന്നത്  സംവിധായകന്‍ ഹാരിസ് ജയരാജിന് നിര്‍ബന്ധമായിരുന്നു. ഇതോടെ  പിന്നണി ഗാനരംഗത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന വ്യക്തി ധനുഷ് ആയിരിക്കും.

എന്നാല്‍ ആദ്യം നിര്‍മ്മാതാവിന്റെ  ക്ഷണം ധനുഷ് നിരസിച്ചുവെന്നും ഒടുവില്‍ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് പാടാന്‍ തീരുമാനിച്ചതെന്നും താരത്തോട് അടുപ്പമുള്ളവര്‍ പറഞ്ഞു.

ത്രീ എന്ന ചിത്രത്തിലെ വൈ ദിസ്‌കൊലവെറി എന്ന ഗാനത്തിന്റെ  വിജയത്തിന് ശേഷമാണ് നധുഷിനെ തേടി നിരവധി അവസരങ്ങളെത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഗായകനായി അറിയപ്പെടാന്‍ തനിക്കാഗ്രഹമില്ലെന്നും നടനായി അറിയപ്പെടാനാണ് തനിക്കിഷ്ടമെന്നും ധനുഷ് പറഞ്ഞു.

ധാരാളം  അവസരങ്ങള്‍ ലഭിച്ചിട്ടും അത് അദ്ദേഹം നിരസിക്കുകയാണ്. സണ്‍ ഒഫ് സര്‍ദാര്‍ എന്ന ചിത്രത്തില്‍ ഒരു പ്രത്യേക പാട്ട് പാടാന്‍ പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ഹിമേഷ് രെഷമ്മ്യ ധനുഷിനെ വിളിച്ചെങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നു.