ചെന്നൈ: കോളിവുഡിലെ പ്രശസ്ത സംവിധായകന്‍ സര്‍ഗുണത്തിന്റെ പുതിയ സിനിമയില്‍ നായകന്‍ ധനുഷ്. തമിഴിലെ സൂപ്പര്‍ഹിറ്റായ ‘വാഗയ് സോഡ വാ ‘ക്ക് ശേഷം സര്‍ഗുണം സംവിധാനം ചെയ്യുന്ന നെയ്യാണ്ടിയില്‍  ‘ചിന്ന വണ്ടു’വെന്ന് പേരുള്ള കോമഡി നായകനായാണ് ധനുഷ് അഭിനയിക്കുക.

Ads By Google

Subscribe Us:

കുംഭകോണത്തെ ലാംപ് ഷോപ്പ് ഉടമസ്ഥനും ബി.ഡി.എസ് വിദ്യാര്‍ത്ഥിയും തമ്മിലുള്ള പ്രണയമാണ് സിനിമ പങ്കുവെയ്ക്കുന്നത്.

വാഗയ് സോഡ വാ, കളവാണി എന്നീ സിനിമകള്‍ക്കു ശേഷം സര്‍ഗുണം സംവിധാനം ചെയ്യുന്ന ഈ സിനിമ നല്ലൊരു കോമഡി എന്റര്‍ടെയ്‌നറാകുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. ”നായാണ്ടി” യുടെ തിരക്കഥ വായിച്ച ശേഷമാണ് ധനുഷ് അഭിനയിക്കാമെന്ന് സമ്മതിച്ചതെന്നും സര്‍ഗുണം പറഞ്ഞു.

സീരിയസ്സ് കഥാപാത്രങ്ങളില്‍ നിന്നും മാറി നല്ലൊരു കോമഡി നായകനാകുന്നതിന്റെ സന്തോഷത്തിലാണ് ധനുഷ്.