Categories

ധനുഷും ജനീലിയയും വീണ്ടും

ബോളിവുഡിലും കോളിവുഡിലും തിളങ്ങുന്ന ജനീലിയ ഡിസൂസ ഇനി ധനുഷിന്റെ നായിക.
‘ഉത്തമ പുതിരന്‍’ എന്ന ചിത്രത്തിനുവേണ്ടി നേരത്തെ ധനുഷും ജനീലിയയും ജോടികളായിരുന്നു. ഉത്തമപുതിരന്‍ എറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ചംബുദേവന്‍ സംവിധാനം ചെയ്യുന്ന മരീശന്‍ എന്ന യു.ടി.വി മോഷന്‍ ചിത്രത്തിലാണ് ജെനീലിയ നായികയാകുന്നത്. 30 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. ഇതുവരെ പുറത്തിറങ്ങിയ ധനുഷ് ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ ചെലവില്‍ നിര്‍മ്മിക്കുന്ന ചിത്രമാണിതെന്നാണ് കണക്കാക്കുന്നത്.

12ാം നൂറ്റാണ്ടിന്റെ കഥ പറയുന്ന ചിത്രമാണ് ‘ മരീശന്‍’. ജി.വി പ്രകാശാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. ഡിസംബറില്‍ മരീശന്റെ ഷൂട്ടിങ് ആരംഭിക്കും.

വിജയ്‌യുടെ നായികയായി ജനീലിയ എത്തുന്ന വേലായുധം ദീപാവലി റിലീസിന് ഒരുങ്ങുകയാണ്. ബോളിവുഡില്‍ കൈ നിറയെ അവസരങ്ങളുള്ള ജനീലിയ അത്ര തന്നെ ശ്രദ്ധ കോളിവുഡിനും നല്‍കുന്നതാണ് ആരാധകരെ സന്തോഷിപ്പിക്കുന്നത്. ദേശീയ അവാര്‍ഡ് നേടിയശേഷം ധനുഷിനും നിന്നുതിരിയാന്‍ സമയമില്ല. തന്റെ പുതിയ ചിത്രമായ ‘3’ യുടെ തിരക്കിലാണ് ധനുഷിപ്പോള്‍.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.