എഡിറ്റര്‍
എഡിറ്റര്‍
മണ്ഡലം മാറുന്നതില്‍ വിഷമമുണ്ട്; പാര്‍ട്ടി തീരുമാനം അംഗീകരിക്കും: ധനപാലന്‍
എഡിറ്റര്‍
Thursday 13th March 2014 5:17pm

dhanapalan1

ന്യൂദല്‍ഹി: ചാലക്കുടി മണ്ഡലത്തില്‍ നിന്ന് മാറേണ്ടി വന്നതില്‍ വിഷമമുണ്ടെന്ന് കെ.പി ധനപാലന്‍ എം.പി.  എന്നാല്‍ പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പി.സി ചാക്കോ മത്സരിക്കുന്നില്ലെന്ന് പറഞ്ഞപ്പോള്‍ മണ്ഡലം കൈവിട്ട് പോവാതിരിക്കാന്‍ തന്നോട് മത്സരിക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെടുകയായിരുന്നു. പാര്‍ട്ടി അനീതി കാണിച്ചെന്ന് കരുതുന്നില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ചാലക്കുടിയില്‍ മത്സരിക്കണമെന്നായിരുന്നു തന്റെ ആഗ്രഹം. എന്നാല്‍ തൃശൂരില്‍ നിന്ന് മത്സരിക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെടുകയായിരുന്നു.

താന്‍ ചാലക്കുടിയില്‍ നിന്ന് മാത്രമല്ല, തൃശൂരില്‍ നിന്നാലും ജയിക്കുമെന്നുള്ള പാര്‍ട്ടിയുടെ വിശ്വാസം തനിക്ക് ലഭിച്ച അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.

ചാലക്കുടിയില്‍ ചാക്കോ ജയിക്കുമെന്നും യുഡിഎഫിന്റെ ആര് നിന്നാലും അവിടെ നിന്ന് ജയിച്ച് പോരുമെന്നും ധനപാലന്‍ പറഞ്ഞു.

ഇന്ന് രാവിലെ നടന്ന നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് കെ.പിധനപാലന്‍ തൃശൂരിലും പി.സി ചാക്കോ ചാലക്കുടിയിലും മത്സരിക്കുമെന്ന് ഹൈക്കമാന്റ് തീരുമാനമെടുത്തത്.

Advertisement