എഡിറ്റര്‍
എഡിറ്റര്‍
ചാക്കോ ഉറച്ചുതന്നെ; ചാലക്കുടി എം.പി ധനപാലനെ ദല്‍ഹിക്ക് വിളിപ്പിച്ചു
എഡിറ്റര്‍
Wednesday 12th March 2014 7:57pm

pc-chakko

ന്യൂദല്‍ഹി: ഒരു മണ്ഡലത്തിലും മത്സരിക്കാനില്ലെന്ന് തൃശൂരിലെ സിറ്റിംഗ് എം.പി പി.സി ചാക്കോ നിലപാട് കര്‍ക്കശമാക്കിയതിനെ തുടര്‍ന്ന് ചാലക്കുടി എം.പി കെ.പി ധനപാലനെ കോണ്‍ഗ്രസ് ഹൈക്കമാന്റ് ദല്‍ഹിയിലേക്ക് വിളിപ്പിച്ചു.

എന്നാല്‍ തൃശൂരില്‍ അനില്‍ അക്കരയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടതായി വാര്‍ത്തകളുണ്ട്.

വീണ്ടും സ്ഥാനാര്‍ത്ഥിയാകാന്‍ താല്‍പര്യമില്ലെന്നും സംഘടന രംഗത്ത് പ്രവര്‍ത്തിക്കുമെന്നും ചാക്കോ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചു. തൃശൂരില്‍ ചാക്കോ മത്സരിക്കുന്നതിനെതിരേ ഡി.സി.സി ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.

എന്നാല്‍ ചാലക്കുടി എം.പി കെ.പി ധനപാലനെ ദേശീയ നേതൃത്വം ദല്‍ഹിക്ക് വിളിപ്പിച്ചു. മണ്ഡലം മാറുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ക്കാണ് ധനപാലനെ ഹൈക്കമാന്‍ഡ് വിളിപ്പിച്ചിരിക്കുന്നതെന്നാണ് സൂചന.

ഇടഞ്ഞു നില്‍ക്കുന്ന ചാക്കോക്ക് കെ.പി ധനപാലന്റെ അനുമതിയോടെ ചാലക്കുടി മണ്ഡലം നല്‍കുന്നതിനായാണ് ഹൈക്കമാന്‍ഡിന്റെ ശ്രമം. ചാക്കേക്ക് ചാലക്കുടി നല്‍കിയാല്‍ ധനപാലന്‍ തൃശൂരില്‍ മത്സരിക്കും.

രാത്രി ഇക്കാര്യത്തില്‍ വീണ്ടും ചര്‍ച്ചകള്‍ നടക്കും.

Advertisement