ധാംബുള്ള: ത്രിരാഷ്ട്ര പരമ്പരയിലെ രണ്ടാം മല്‍സരത്തില്‍ ന്യൂസിലാന്‍ഡ് ആതിഥേയരായ ശ്രീലങ്കയെ നേരിടും. ആദ്യമസല്‍രത്തില്‍ ഇന്ത്യയെ 200 റണ്‍സിന്റെ വന്‍ മാര്‍ജിനില്‍ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കീവീസ് ഇന്ന് കളിക്കാനിറങ്ങുക. ആദ്യമല്‍സരം ജയത്തോടെ തുടങ്ങാമെന്നാണ് ലങ്കന്‍ പ്രതീക്ഷ.

ലസിത് മലിംഗയും ചമേര കപുഗേദരയും, സുരാജ് റണ്‍ദീവും അടങ്ങുന്ന ലങ്കന്‍ ബൗളിംഗ് നിര ന്യൂസിലാന്‍ഡിന് തലവേദനയാകുമെന്ന് ഉറപ്പ്. എന്നാല്‍ ന്യൂസിലാന്‍ഡ് ബൗളിംഗ് നിരയും അതിശക്തമാണ്. ടയ്‌ലറും സ്റ്റൈറിസും കഴിഞ്ഞമല്‍സരത്തില്‍ മികച്ച ബാറ്റിംഗാണ് കാഴ്ച്ചവെച്ചത്. മധ്യനിരയാണ് ലങ്കക്ക് പ്രശ്‌നമുണ്ടാക്കുന്നത്. ഓപ്പണിംഗ് ജോഡി ക്ലിക്കാവാത്തത് കീവീസിനെയും വിഷമിപ്പിക്കുന്നു