എഡിറ്റര്‍
എഡിറ്റര്‍
‘ബെഹ്‌റയുടെ ഉത്തരവ് ഡ്യൂലക്‌സ് കമ്പനിയെ സഹായിക്കാനെന്ന് സംശയിക്കുന്നത് ന്യായം’; പെയിന്റടി ഉത്തരവ് പര്‍ച്ചേസ് മാനുവല്‍ പാലിക്കാതെയാണെന്നും ഡി.ജി.പി ടി.പി സെന്‍കുമാര്‍
എഡിറ്റര്‍
Friday 19th May 2017 3:04pm

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനില്‍ ഡ്യൂലക്‌സ് കമ്പനിയുടെ പെയിന്റ് അടിക്കണമെന്ന മുന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവ് സ്‌റ്റോര്‍ പര്‍ച്ചേസ് മാനുവല്‍ പാലിക്കാതെയാണെന്ന് ഡി.ജി.പി ടി.പി സെന്‍കുമാര്‍ ഐ.പി.എസ്. പെയിന്റ് അടിക്കാനായി ഇതുവരെ ഒരു കോടി 70 ലക്ഷം രൂപ കൈമാറിയെന്നും അദ്ദേഹം വ്യക്തമാക്കി.

ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവ് ഒരു പ്രത്യേക പെയിന്റ് കമ്പനിയെ (ഡ്യൂലക്‌സ്) സഹായിക്കാനാണെന്ന് സംശയിക്കുന്നതില്‍ ന്യായമുണ്ടെന്നും സെന്‍കുമാര്‍ പറഞ്ഞതായി വിവരാവകാശരേഖയെ ഉദ്ധരിച്ച് റിപ്പോര്‍ട്ടര്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡി.ജി.പി സ്ഥാനം ഒഴിയുന്നതിന് തൊട്ട് മുന്‍പാണ് ബെഹ്‌റ വിവാദമായ ഉത്തരവ് പുറത്തിറക്കിയത്.


Also Read: ‘ദിവ്യജ്യോതി മനുഷ്യസൃഷ്ടി, ആകാശത്തെ നക്ഷത്രത്തിന്റെ സ്വിച്ച് പരബ്രഹ്മത്തിന്റെ കയ്യില്‍’; മകരവിളക്ക് തെളിയിച്ചത് പമ്പ മേല്‍ശാന്തിയാണെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍


അതേസമയം തനിക്കെതിരായ ആരോപണങ്ങള്‍ ലോക്‌നാഥ് ബെഹ്‌റ തള്ളിക്കളഞ്ഞു. ഉത്തരവില്‍ ക്രമവിരുദ്ധമായി ഒന്നുമില്ല. ഒരേ നിറം ലഭിക്കാന്‍ വേണ്ടിയാണ് ഡ്യൂലക്‌സ് കമ്പനിയുടെ പേര് ഉത്തരവില്‍ എടുത്ത് പറഞ്ഞതെന്നും ബെഹ്‌റ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട കേസില്‍ വിജിലന്‍സ് കോടതി ബെഹ്‌റയെ രൂക്ഷമായാണ് വിമര്‍ശിച്ചത്. ഇങ്ങനെ ഉത്തരവിടാന്‍ പൊലീസ് മേധാവിക്ക് അധികാരമുണ്ടോയെന്നും ക്രമസമാധാന ചുമതലയുള്ള ഡിജിപിക്ക് സ്വകാര്യ പെയിന്റ് കമ്പനിയുമായി എന്താണ് ബന്ധമെന്നും കോടതി ചോദിച്ചിരുന്നു.


Don’t Miss: ശബരിമലയിലെ ബ്രാഹ്മണ്യവല്കരണം തടയണം; പൊന്നമ്പല മേട്ടിലെ ആദിവാസികളുടെ അവകാശം ഇല്ലാതാക്കാനുള്ള നീക്കത്തിനെ ആം ആദ്മി പാര്‍ട്ടി


ഏപ്രില്‍ 28-ന് ഇറങ്ങിയ ബെഹ്‌റയുടെ വിവാദ പെയിന്റടി ഉത്തരവ് ഡി.ജി.പിയായി ചുമതലയേറ്റ ടി.പി സെന്‍കുമാര്‍ റദ്ദാക്കിയിരുന്നു. എന്നാല്‍ അപ്പോഴേക്കും എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ ഉള്‍പ്പെടെ പലയിടത്തും ഉത്തരവ് നടപ്പിലാക്കിയിരുന്നു.

Advertisement