എഡിറ്റര്‍
എഡിറ്റര്‍
മോദിയുടെ കേരള സന്ദര്‍ശനത്തിന് തീവ്രവാദ ഭീഷണിയുണ്ടായിരുന്നു; മോദിയ്ക്ക് വഴിയൊരുക്കുകയായിരുന്നു യതീഷ് ചന്ദ്ര : പുതുവൈപ്പില്‍ ഡി.സി.പി ഇല്ലായിരുന്നെന്ന് സെന്‍കുമാര്‍
എഡിറ്റര്‍
Tuesday 20th June 2017 1:55pm

തിരുവനന്തപുരം: ഡി.സി.പി യതീഷ് ചന്ദ്രയെ ന്യായീകരിച്ച് ഡി.ജി.പി ടി.പി സെന്‍കുമാര്‍. പുതുവൈപ്പില്‍ നടന്ന പൊലീസ് നടപടിയില്‍ യതീഷ് ചന്ദ്ര ഇല്ലായിരുന്നെന്നും പ്രധാനമന്ത്രിക്ക് വഴിയൊരുക്കുകയായിരുന്നു അദ്ദേഹമെന്നുമാണ് സെന്‍കുമാര്‍ പറയുന്നത്.

പ്രധാനമന്ത്രി എത്തിയതിന്റെ തലേ ദിവസം സുരക്ഷാ ഭീഷണിയുണ്ടായിരുന്നു. അത് തീവ്രവാദ ഭീഷണി തന്നെയായിരുന്നു. അതുകൊണ്ട് തന്നെ സുരക്ഷാ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രിയുടെ വാഹനം എത്തുന്നതിന് മുന്‍പായി പ്രശ്‌നമുണ്ടായാല്‍ പൊലീസ് ഇടപെടും. അത്രമാത്രമാണ് ഉണ്ടായത്. വൈപ്പില്‍ പോയി ജനങ്ങളെ മര്‍ദ്ദിച്ചിട്ടില്ല.


Dont Miss ‘ഹിന്ദു മുസ്‌ലിം പ്രശ്‌നം ആഭ്യന്തര യുദ്ധത്തിലൂടെയല്ലാതെ പരിഹരിക്കാനാവില്ല’; ശ്യാമ പ്രസാദ് മുഖര്‍ജിയുടെ വാക്കുകള്‍ ഉദ്ധരിച്ച് ത്രിപുര ഗവര്‍ണര്‍: പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ


രണ്ടുകാര്യങ്ങളേയും രണ്ടായി കാണണം. പുതുവൈപ്പിലെ സമരക്കാര്‍ നഗരത്തിലേക്ക് എത്തിയപ്പോഴാണ് പൊലീസ് ഇടപെട്ടത്.

ആ സമയത്ത് സുരക്ഷാ ചുമതലയുണ്ടായ യതീഷ് ചന്ദ്രയും അതില്‍ ഇടപെട്ടു. ഞാന്‍ രണ്ട് വീഡിയോയുടേയും ക്ലിപ്പിങ്ങുകള്‍ കണ്ടു. ആരുടേയും വീട്ടിലേക്ക് ചെന്നിട്ടല്ല അദ്ദേഹം മര്‍ദ്ദിച്ചത്. നഗരത്തിലേക്ക് എത്തി കുഴപ്പമുണ്ടാക്കാന്‍ എത്തിയവരെയാണ് മര്‍ദ്ദിച്ചത്.

ഐ.ഒ.സി ടെര്‍മിനലിന് മുന്നില്‍ നടക്കുന്ന സമരത്തില്‍ യതീഷ് ചന്ദ്ര ഇല്ലായിരുന്നു. ഇവിടെ മാധ്യമങ്ങളാണ് കുഴപ്പമുണ്ടാക്കുന്നത്. നിങ്ങളാണ് രണ്ടും കൂടി കൂട്ടിക്കുഴക്കുന്നതെന്നും മാധ്യമങ്ങളോട് ഡി.ജി.പി പറഞ്ഞു.

കുറച്ച് ആളുകള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അത് സര്‍ക്കാരിനോട് പറയുക. അല്ലാതെ ഒരു വികസനവും വേണ്ട എന്ന് പറഞ്ഞാല്‍ എന്തുചെയ്യാനാവുമെന്നും സെന്‍കുമാര്‍ ചോദിക്കുന്നു.

പുതുവൈപ്പ് എല്‍.പി.ജി ടെര്‍മിനലിനെതിരെ നടന്നുവന്ന ജനകീയ സമരത്തിനു നേരെ ഉണ്ടായ പൊലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐ ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു.

Advertisement