എഡിറ്റര്‍
എഡിറ്റര്‍
മൂന്നാംമുറ പ്രയോഗിച്ചിട്ടില്ല; എളമരം കരീമിന് ഡി.ജി.പിയുടെ മറുപടി
എഡിറ്റര്‍
Friday 25th May 2012 3:45pm

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കസ്റ്റഡിയിലെടുത്തവര്‍ക്കെതിരെ മൂന്നാം മുറ പ്രയോഗിക്കുന്നുവെന്ന സി.പി.ഐ.എം ആരോപണം ഡി.ജി.പി നിഷേധിച്ചു. ശാസ്ത്രീയമായ അന്വേഷണമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പരാതികള്‍ ഉള്ളവര്‍ക്ക് നിയമ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാം.  സി.എച്ച് അശോകന്‍ പ്രമേഹരോഗബാധിനാണെന്ന് എ.ഡി.ജി.പി അറിയിച്ചിരുന്നു. അദ്ദേഹത്തെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ആവശ്യമെങ്കില്‍ വേണ്ട ചികിത്സ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ടി.പി ചന്ദ്രശേഖരന്റെ വധക്കേസില്‍ അറസ്റ്റ് ചെയ്ത സി.പി.ഐ.എം നേതാക്കള്‍ക്ക് നേരെ പോലീസ് മൂന്നാംമുറ പ്രയോഗിക്കുന്നുവെന്ന എളമരം കരീമിന്റെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു. അടിയന്തിരാവസ്ഥ കാലത്തെ കക്കയം ക്യാമ്പിനെ ഓര്‍മ്മിപ്പിക്കുന്ന പ്രയോഗമാണ് പോലീസ് നടത്തുന്നത്. കേസില്‍ റിമാന്റ് ചെയ്ത സി.എച്ച് അശോകന്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ് മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്നും അശോകന്റെ ജീവന്‍ അപകടത്തിലാണെന്നുമായിരുന്നു എളമരം കരീം പറഞ്ഞത്.

Advertisement