തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും എന്ന തരത്തില്‍ മുന്നറിയിപ്പ നല്‍കിയിട്ടില്ലെന്ന് ഡി.ജി.പി ലോകനാഥ് ഹെഹ്‌റ. ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ മുന്നറിയിപ്പ് നല്‍കി എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ഡി.ജി.പി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

Subscribe Us:

Also read ‘മോഹന്‍ലാല്‍ അറിയാതെ തനിക്കെതിരെ നീക്കങ്ങളുണ്ടാകുമായിരുന്നില്ല’; ഈ വിജയം തിലകന് സമര്‍പ്പിക്കുന്നു; അമ്മയ്ക്കും ഫെഫ്കയ്ക്കുമെതിരെ വിനയന്‍


നേരത്തെ മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരിന്നു ഈ സാഹചര്യത്തിലാണ് വാര്‍ത്തകള്‍ തെറ്റാണെന്ന പൊലീസ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്.

മറ്റൊരാളുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് ഒരു വ്യക്തിയെ അപമാനിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന തരത്തില്‍ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നതും ഐടി ആക്റ്റ് പ്രകാരവും ഐപിസി പ്രകാരവും കുറ്റകരമാണെന്നും ഇത്തരത്തിലുളള പരാതികള്‍ ലഭിച്ചാല്‍ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാറുണ്ടെന്നും ഇത്തരം നടപടികള്‍ മുമ്പും ഉണ്ടായിട്ടുണ്ടെന്നും പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.

പത്രപ്രവര്‍ത്തകന്റെ പേരില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി ഫെയ്സ്ബുക്ക് വഴി മുഖ്യമന്ത്രിയെയും പ്രസ്തുത പത്രപ്രവര്‍ത്തകനെയും അപമാനിക്കുന്നുവെന്ന് കാണിച്ച് പരാതി ഹൈടെക് സെല്ലിന് ലഭിച്ചിരുന്നെന്നും അതേതുടര്‍ന്നാണ് ഇത്തരം അപമാനകരമായ പോസ്റ്റുകള്‍ നീക്കം ചെയ്യണമെന്ന് അറിയിപ്പ് നല്‍കിയത്.

അല്ലാതെ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിച്ചാല്‍ നടപടിയെടുക്കും എന്ന തരത്തില്‍ ഒരു മുന്നറിയിപ്പും പൊലീസ് നല്‍കിയിട്ടില്ലെന്നും ഡി.ജി.പി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.