ഇടുക്കി: സി.പി.ഐ.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണിയ്‌ക്കെതിരെ കേസെടുക്കാന്‍ ഡി.ജി.പി ജേക്കബ് പുന്നൂസ് നിര്‍ദേശിച്ചു. മണി പീരുമേട്ടില്‍ നടത്തിയ വിവാദ പ്രസംഗത്തെ കുറിച്ച് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡി.ജി.പി  ഇടുക്കി എസ്.പിക്ക് നിര്‍ദ്ദേശം നല്‍കി. രാഷ്ട്രീയ എതിരാളികളെ കൊന്നിട്ടുണ്ടെന്നും ഇനിയും കൊല്ലുമെന്നായിരുന്നു മണിയുടെ വിവാദ പരാമര്‍ശം.

മണി പറഞ്ഞ കാര്യങ്ങള്‍ നേരത്തെ പരിഗണിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം. കേസില്‍ തുടരന്വേഷണം നടത്തേണ്ട സാഹചര്യം ഉണ്ടോയെന്നും പരിശോധിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

മണിയുടെ പരാമര്‍ശം ഗൗരവകരമാണെന്ന് കേന്ദ്രമന്ത്രി കെ..സി.വേണുഗോപാല്‍ പറഞ്ഞു. മണിക്കെതിരെ കേസെടുക്കണമെന്ന് പിടി.തോമസ് എം.പിയും മുസ്‌ലീം ലീഗും ആവശ്യപ്പെട്ടു.