മൂവാറ്റുപുഴ:  ആഗസ്റ്റ് പതിനഞ്ചിന് പോപ്പുലര്‍ ഫ്രണ്ട് നടത്താനിരിക്കുന്ന ഫ്രീഡം പരേഡ് വര്‍ഗ്ഗീയ സംഘര്‍ഷമുണ്ടാക്കുന്നതാണെങ്കില്‍  അതിനെ നിരോധിക്കുന്ന കാര്യം ആലോചിക്കുമെന്ന് ഡിജിപി ജേക്കബ് പുന്നൂസ്. അധ്യാപകന്‍റെ കൈവെട്ടിയ കേസുമായി ബന്ധപ്പെട്ട് ഒരു ഭീഷണിക്കും വഴങ്ങില്ലെന്നും ഇപ്പോള്‍ കേസ് ശക്തമായ നിലയിലാണ് നടക്കുന്നകെന്നും ഡിജിപി അറിയിച്ചു.

പ്രതികളെയെല്ലാം തിരിച്ചറിയാനായിട്ടുണ്ട്. വേണമെങ്കില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ സഹായം ലഭ്യമാക്കും. കേസില്‍ പോലീസിന്‍റെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ ശക്തമായ നടപടിയെടുക്കുമെന്നും ജേക്കബ് പുന്നൂസ് പറഞ്ഞു.