എഡിറ്റര്‍
എഡിറ്റര്‍
ടി.പി വധം: കൊന്നതാരെന്ന് മനസ്സിലായി, കണ്ടെത്തേണ്ടത് കൊല്ലിച്ചവരെയെന്ന് ഡി.ജി.പി
എഡിറ്റര്‍
Wednesday 9th May 2012 2:48pm

കോഴിക്കോട്: ടി.പി ചന്ദ്രശേഖരനെ കൊന്നത് ആരാണെന്ന് മനസ്സിലായതായി ഡി.ജി.പി ജേക്കബ് പുന്നൂസ്. കൊല്ലിച്ചവരെയാണ് ഇനി കണ്ടെത്തേണ്ടതെന്നും ഡി.ജി.പി വ്യക്തമാക്കി.

ചന്ദ്രശേഖരനോട് വിരോധമുണ്ടായിരുന്ന സാഹചര്യം ഒന്നുമാത്രമേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിന് വ്യക്തിപരമായി ശത്രുക്കള്‍ ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ കൊലപാതകമാണോയെന്ന ചോദ്യത്തിന് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് പറഞ്ഞ് അന്വേഷണം നടത്തുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ആരുടെയോ സ്വകാര്യലാഭത്തിനുവേണ്ടിയായിരുന്നു കൊല. അന്വേഷണം ഊര്‍ജ്ജിതമായി മുന്നോട്ടുപോകുകയാണെന്നും ഡി.ജി.പി പറഞ്ഞു.

Malayalam news

Kerala news in English

Advertisement