തിരുവനന്തപുരം: വീണ്ടും അവധി നീട്ടുന്ന കാര്യം താന്‍ ആലോചിക്കുകയാണെന്ന് ഡി.ജി.പി ജേക്കബ് തോമസ്. വിജിലന്‍സ് ഡയറക്ടറായിരിക്കെ സസ്പെന്‍ഡ് ചെയ്യണമെന്ന് താന്‍ സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്ത ടോമിന്‍ തച്ചങ്കരി പൊലീസ് ആസ്ഥാനത്ത് എ.ഡി.ജി.പി ആയിരിക്കുമ്പോള്‍ എങ്ങനെ അവിടേക്ക് മടങ്ങുമെന്ന് ജേക്കബ് തോമസ് പറഞ്ഞു.


Also read ‘വാഗ്ദാനം പാലിക്കാനാകാതെ മോദി’; തൊഴിലില്ലായ്മ രൂക്ഷമായതോടെ സ്ഥിതി വിലയിരുത്താന്‍ പ്രധാനമന്ത്രി യോഗം വിളിച്ചു


വിജിലന്‍സ് ഡയറക്ടറായിരിക്കേ അവധിയില്‍ പ്രവേശിച്ച ജേക്കബ് തോമസ് രണ്ടു തവണ അവധി നീട്ടിയിരുന്നു. കഴിഞ്ഞ ദിവസം തിരിച്ച് വരവിനെ കുറിച്ച് ആലോചിക്കുന്നതായി പറഞ്ഞ അദ്ധേഹം വീണ്ടും അവധി നീട്ടാന്‍ ആലോചിക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

‘താന്‍ തിരികെയെത്തുമെന്ന് ഉറപ്പായതോടെ പുതിയ വിവാദങ്ങളും തലപൊക്കുകയാണ്. ഇതിനു പിന്നില്‍ ആരാണെന്ന് അറിയാം. അവധിയിലായിരുന്നപ്പോള്‍ തനിക്കെതിരെ ആരും ഒന്നും പറഞ്ഞില്ല. അവധി റദ്ദാക്കുമെന്ന സൂചന പുറത്തുവന്നതോടെ പുതിയ കഥകളുമായി പലരും രംഗത്തുവരുന്നുവെന്നു’ അദ്ദേഹം പറഞ്ഞു.


Dont miss നടി കൃതിക ചൗധരി കൊല്ലപ്പെട്ടത് ലൈംഗികാതിക്രമത്തിനിടെയെന്ന് സംശയിക്കുന്നതായി പൊലീസ്


‘പുസ്തകം എഴുതിയതിന്റെ പേരില്‍ എന്തെങ്കിലും വിവാദം ഉള്ളതായി അറിയില്ല. ഇനി ഉണ്ടെങ്കില്‍ തന്നെ എന്തു ചെയ്യാനാണ്, പുസ്തകം പ്രസിദ്ധീകരിച്ചില്ലേ?’ അദ്ധേഹം ചോദിച്ചു.