കൊച്ചി: ഉയര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥന്‍ തന്നെ വിജിലന്‍സ് കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന സിബി മാത്യൂസിന്റെ ആരോപണത്തോട് പ്രതികരിക്കുന്നില്ലെന്ന് ഡി ജി പി ജേക്കബ് പുന്നൂസ് പറഞ്ഞു. കളമശേരി ബസ് കത്തിക്കല്‍ കേസിലെ സാക്ഷിമൊഴികള്‍ കാണാതായതായി തനിക്ക് അറിയില്ലെന്നും ഡി ജി പി പറഞ്ഞു.

സാക്ഷിമൊഴികള്‍ കാണാതായതിനെ കുറിച്ച് എന്‍ ഐ എ പരാതി ഉന്നയിച്ചിട്ടില്ല. എന്തെങ്കിലും പരാതി ലഭിച്ചാല്‍ അത് പരിശോധിക്കുമെന്നും ഡി ജി പി പറഞ്ഞു.