തിരുവനന്തപുരം: തൊടുപുഴ ന്യൂമാന്‍ കോളേജ് പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് ഡി ജി പി ജേക്കബ് പുന്നൂസ് പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ നിന്നും പ്രവര്‍ത്തകരുടെ വീടുകളില്‍നിന്നും ലഭിച്ച രേഖകളും സി ഡികളും പരിശോധിച്ചു വരികയാണെന്നും ഡി ജി പി വ്യക്തമാക്കി.

സംസ്ഥാന പോലീസിന്റെ അന്വേഷണം മികച്ച രീതിയിലാണ് മുന്നോട്ടു പോകുന്നതെന്നും ഈ സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കേണ്ട ആവശ്യമില്ല. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്ന കാര്യം അതത് ജില്ലാ കലക്ടര്‍മാരുടെ അധികാരപരിധിയില്‍പ്പെട്ട കാര്യമാണെന്നും ജേക്കബ് പുന്നൂസ് പറഞ്ഞു.