കൊച്ചി: നെടുമ്പാശേരിയില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറിയ സംഭവത്തെക്കുറിച്ചന്വേഷിക്കാന്‍ ഡി.ജി.സി.എ ഉത്തരവിട്ടു. ചെന്നൈയില്‍ നിന്നും പ്രത്യേക അന്വേഷണ സംഘം കൊച്ചിയിലെത്തുമെന്ന് സിവില്‍ ആവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ ഇ.കെ ഭരത് ഭൂഷണ്‍ പറഞ്ഞു.

ഇന്ന് രാവിലെ 3.45നാണ് നെടുമ്പാശേരിയില്‍ ഗള്‍ഫ് എയര്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറിയത്. എയര്‍ബസ് 320 ബഹ്‌റിന്‍-കൊച്ചി വിമാനമാണ് റണ്‍വേയില്‍ നിന്നു പുറത്തുപോയത്.

കനത്ത മഴയും കാറ്റുമാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.