Categories

പ്രയാറിന് തിരിച്ചടി; ദേവസ്വം ബോര്‍ഡിന്റെ കാലാവധി രണ്ട് വര്‍ഷമാക്കിയ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി രണ്ട് വര്‍ഷമാക്കിയ ഓര്‍ഡിനന്‍സിന് അംഗീകാരം. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു.

ഇന്നലെ ഓഡിനന്‍സില്‍ വിശദീകരണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ സര്‍ക്കാരിന് കത്തയച്ചിരുന്നു. വിശദീകരണം തൃപ്തിയായ സാഹചര്യത്തിലാണ് ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പുവെച്ചത്.

ദേവസ്വം ബോര്‍ഡുകളുടെ കാലാവധി രണ്ട് വര്‍ഷമാക്കാനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭയായിരുന്നു അംഗീകാരം നല്‍കിയത്. മൂന്നില്‍ നിന്നും രണ്ട് വര്‍ഷമായാണ് കാലാവധി കുറച്ചത്. ഇതിന്റെ അടിയന്തര പ്രാധാന്യം വ്യക്തമാക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെടുകയായിരുന്നു.

പ്രയാര്‍ ഗോപാലകൃഷ്ണനും അജയ് തറയിലും അംഗമായ ബോര്‍ഡ്, രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്നതിന് തൊട്ടുമുമ്പാണ് മൂന്നുവര്‍ഷ കാലാവധി രണ്ടുവര്‍ഷമാക്കി ചുരുക്കി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്.

ഇതോടെ ബോര്‍ഡിന്റെ പ്രസിഡണ്ട് സ്ഥാനത്തുനിന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പുറത്തായിരുന്നു.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ തന്റെ ശക്തമായ നിലപാടാണ് സര്‍ക്കാരിനെ ചൊടിപ്പിച്ചതെന്നായിരുന്നു പ്രയാര്‍ ഗോപാലകൃഷ്ണന്റെ പ്രതികരണം.

Tagged with: