തിരുവനന്തപുരം: ദേവസ്വം ഭേദഗതി ബില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിയമ സഭയില്‍ അവതരിപ്പിച്ചു. ബില്ലിനെ എതിര്‍ത്തുകൊണ്ട് പ്രതിപക്ഷം നിയമസഭ ബഹിഷ്‌ക്കരിച്ചു. ബില്‍ ഭരണഘടനാ വിരുദ്ധമാണെന്നും തീരുമാനം സര്‍ക്കാര്‍ പുനപരിശോധിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

എന്നാല്‍ ബില്ല് സബ്ജക്ട് കമ്മറ്റിയുടെ മുമ്പില്‍ വരുമ്പോള്‍ ആക്ഷേപങ്ങള്‍ പരിഗണിക്കാമെന്ന് ദേവസ്വം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. എന്നാല്‍ തങ്ങള്‍ക്ക് ഈ രക്തത്തില്‍ പങ്കില്ല എന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷം സഭ വിടുകയായിരുന്നു.

Subscribe Us:

പുതിയ ബില്‍ പ്രകാരം ബോര്‍ഡ് അംഗങ്ങളുടെ എണ്ണം മൂന്നില്‍ നിന്ന് ഏഴാകും. ബോര്‍ഡിന്റെ നടപടിക്രമങ്ങള്‍ ചട്ടപ്രകാരമാണോ എന്നും ബോര്‍ഡ് എടുക്കുന്ന തീരുമാനങ്ങളും ഉത്തരവുകളും സര്‍ക്കാരിനു പരിശോധിക്കാം. ഉത്തരവുകള്‍ ദുര്‍ബലപ്പെടുത്താനോ മറിച്ചു വിധിക്കാനോ പുനഃപരിഗണനയ്ക്കായി തിരിച്ചയക്കാനോ സര്‍ക്കാറിന് അധികാരം ലഭിക്കും.